എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ മണ്ണിലേക്ക് മടങ്ങുന്നു
ജീവനും സ്വത്തും സംരക്ഷിക്കുന്ന തിരക്കിൽ മനുഷ്യൻ മറന്നു പോയ ഒന്നാണ് പ്രകൃതി. ചരിത്രത്തിൽ   ഇതുവരെ ലോക ജനത നേരിടാത്ത പ്രതിസന്ധികളാണ് മനുഷ്യൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു ചൂഷണം ചെയ്തു.
  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവത്തെ മുൻനിർത്തി പറയുകയാണെങ്കിൽ കൊറോണഎന്ന മഹാമാരി ഉണ്ടാകുന്നതിനുമുമ്പ് വരെ പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് പാടി നടന്നതെല്ലാം പഴങ്കഥകൾ മാത്രമാണ് .
   ഈ ലോക് ഡൗൺ മനുഷ്യൻ ആസ്വദിക്കുന്നു. പ്രകൃതിയെനശിപ്പിച്ച മനുഷ്യൻ തന്നെ ഇപ്പോൾ പ്രകൃതിയെ സംരക്ഷിക്കുന്നു. കൃഷിയിലേക്ക് അതിലൂടെ മണ്ണിലേക്ക്   മനുഷ്യൻ മടങ്ങുന്നു. ഇപ്പോൾ പാലിക്കുന്ന  സമീപനങ്ങൾ തുടർന്ന് ഓർമ്മിപ്പിച്ചാൽ ഈ ലോകം ഇനിയും മുന്നോട്ടുപോകും.വരും തലമുറയ്ക്കും ഈ മണ്ണിൽ ജീവിക്കാം
സൂര്യകിരൺ
3 എംഎംഎൽപിഎസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം