Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
മഹാമാരി
നിത്യഹരിതമാം ഇന്നീ ഭൂമിയിൽ
മരണത്തിൻ ദൂതൻ പറന്നിറങ്ങി
എങ്ങും വേദന എങ്ങും രോദനം
എൻ അകതാരു പിടഞ്ഞിടുന്നു
കാറ്റിനുപോലും മരണത്തിൻ ഗന്ധമാണെന്നറിഞ്ഞ്
ഇന്നു ഞാൻ ഞെട്ടി വിറച്ചു നിന്നു.
കൊറോണ എന്ന മഹാമാരിയിന്ന്
ലോകത്തെ കവരുന്ന ക്യാൻസാറായി.
കൊറോണയെ തടുക്കുവാൻ കഴിയാതെ
വൈദ്യശാസ്ത്രം ഇന്ന് പകച്ചുപോയി
മതമില്ല ജാതിയില്ല വർണ്ണ ഭേദങ്ങളില്ലാതെ
മനുഷ്യരെ ചുട്ടുകരിക്കുന്നു
കോവിഡിനെ ചെറുക്കുവാൻ ലോക
രാഷ്ട്രങ്ങളിന്ന് ഒറ്റക്കെട്ടായി പൊരുതിടുന്നു
ലോകം എത്ര ഉയർന്നു പറന്നാലും
മരണത്തെ ജയിക്കുവാൻ സാധ്യമല്ല
പണമാണ് ദൈവമെന്ന് കരുതിയ
മനുഷ്യ മക്കൾക്ക് തെറ്റുപറ്റി.......
മരണം പാഞ്ഞടുത്തെത്തിയ നിമിഷത്തിൽ
ഉറ്റവരെപ്പോലും കാണാൻ കഴിയാതെ
നെഞ്ചകം തകർന്നു നിലവിളിച്ചു
മക്കളാൽ ഉപേക്ഷിച്ച മാതാപിതാക്കളുടെ
കണ്ണീര് വീണ് കുതിർന്ന ഭൂമി
നിണം വീണ് കുതിന്നൊരി ഭൂമിയെ
ദൈവം കൈവിട്ടു കളഞ്ഞതാവാം
ഇന്നീ അതിജീവനത്തിൻ്റെ പാതയിൽ
ഒറ്റക്കെട്ടായിനാം നീങ്ങിടണം
ജാതിമത ഭേദങ്ങളില്ലാതെ നാമിന്ന്
രാഷ്ട്രത്തിൻ നിർദ്ദേശം പാലിക്കണം
അല്ലെങ്കിൽ നമ്മൾ നമ്മളെ തന്നെയും
മറ്റുള്ളവരേയും കൊന്നിടുന്നു
ഈ മഹാമാരിയെ ഒറ്റകെട്ടായിനാം
തുരുത്തുവാൻ നമുക്കിന്ന്
അണിചേർന്നിടാം
കൈകൾ കഴുകിടാം മുഖവും മറച്ചിടാം ഒരു മാത്ര ദൂരം അകന്നിരിക്കാം
ഇപ്പോൾ അകലുക പിന്നീട് അടുക്കുവാൻ
മനുഷ്യർ ജാഗ്രത പാലിക്കുക.
{BoxBottom1
|
പേര്= ജിലീന അന്ന ജോസഫ്
|
ക്ലാസ്സ്= 7 A
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ ജോസ് ഗിരി
|
സ്കൂൾ കോഡ്= 13950
|
ഉപജില്ല=പയ്യന്നൂർ
|
ജില്ല=കണ്ണൂർ
|
തരം= കവിത
|
color= 4
}}
|