ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ ............കൊറോണ
 നാട്ടിലെങ്ങും ഭീതിപരത്തി കൊറോണ
കൊച്ചുമിടുക്കരാം ഞങ്ങൾക്ക് കളിചിരിയില്ലാത്ത അവധിക്കാലം
 ചീറിപ്പായും വണ്ടികളില്ലാനിരത്തുകൾ
കലപില ശബ്ദങ്ങളില്ലാ കവലകൾ
 വിദ്യപകരും വിദ്യാലയവാതിലുകൾ നേരത്തെ അടഞ്ഞു
മരുന്ന് മണക്കുന്ന ആശുപത്രി വരാന്തകൾ വിജനം
കല്യാണ മാമാങ്കം ഇല്ല ആഘോഷങ്ങൾ ഏതുമില്ല
തൻമെയ് മറന്ന് തൂവെള്ളയണിഞ്ഞ മാലാഖമാർ
ജീവൻ തുടിപ്പിനായി പൊരുതിടുന്നു
 കാക്കിക്കുപ്പായമണിഞ്ഞ നന്മമരങ്ങൾ വെയിലേറ്റു വാടുന്നു
 നമുക്കായ് നന്ദിയോടെ കൂപ്പിടാം കൈകൾ
ഇവർക്കായി ഒരുമയോടെ കോർത്തിടാം കൈകൾ
 അതിജീവനത്തിൻ പുതുപാതയിലേക്ക്........
 

മുഹമ്മദ്.എ
4എ ജി.എൽ.പി.എസ്.പരത്തിക്കാമുറി
ഹോസ്ദുർഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത