എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ ഉയരട്ടെ നവകേളം
ഉയരട്ടെ നവകേളം
ഇന്ന് ലോകരാഷ്ട്രങ്ങൾ പോലും കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിക്കുന്നു. അതെ, നമുക്ക് അഭിമാനിക്കാം ഈ കൊച്ചു കേരളം അതിന്റെ പരിമിതികളിൽ നിന്നുകൊണ്ട് തന്നെ ആരോഗ്യരംഗത്ത് വൻ പോരാട്ടങ്ങളാണ് നടത്തുന്നത്. ഇതിന് ഉദാഹരണമാണ് നിപ്പയും ഇപ്പോൾ ലോകരാഷ്ട്രങ്ങളെ തന്നെ വിറപ്പിച്ച മഹാമാരി കോവിഡും. രാത്രിയെന്നോ പകലെന്നോ നോക്കാതെ ആരോഗ്യമേഖലയിൽ ഉള്ളവർ കഠിന മായി പ്രയത്‌നിക്കുന്നു. വിദേശിയെന്നോ സ്വദേശി എന്നോ നോക്കാതെ എല്ലാവരെയും ഒരേ കരുതലോടെ സംരക്ഷിക്കുന്നു. പല സാങ്കേതിക പരിമിതികൾ ഉണ്ടെങ്കിലും നമ്മുടെ ആരോഗ്യമേഖല മികച്ചതാണ്. നിപ്പയെ പിടിച്ചു കെട്ടിയ നമ്മുടെ ആരോഗ്യപ്രവർത്തകരും നാമെല്ലാവരും ചേർന്ന് കോവിഡി നെയും തോൽപ്പിക്കും. നമ്മുടെ ഈ പ്രവർത്തനങ്ങൾ എല്ലാ രാഷ്ട്രങ്ങൾക്കും മാതൃകയാവട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ