ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/എൻെറ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്


എൻെറ പ്രകൃതി

പ്രകൃതി മനുഷ്യന്റെ സഹയാത്രികയാണ്.ഈ പ്രകൃതി പരിവർത്തനശീലമുള്ളതാണ്.മനുഷ്യനും പ്രകൃതിയുമായി ദൃഢമായ ബന്ധമാണുള്ളത്.മനുഷ്യൻ ഇന്ന് സ്വാർത്ഥതമൂലം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു .ഇടതിങ്ങിയ കാടുകൾ മൈതാനങ്ങളാകുന്നു.പവിത്രമായ നദികൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നു .പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാൽ പ്രകൃതി ദുരന്തങ്ങൾ കൂടുന്നു.കഴിഞ്ഞ പ്രളയം കേരളത്തെ വൻ തകർച്ചയിലേക്ക് നയിച്ചു.ഇത് പ്രകൃതിയെ അന്ധമായി ചൂഷണം ചെയ്തതുമൂലം ഉണ്ടായതാണ്.ആഗോളതാപനം മൂലം ഋതുചക്രത്തിലും മാറ്റം ഉണ്ടാകുന്നു.മഞ്ഞുമലകൾ ഉരുകുന്നു.

മനുഷ്യൻ സ്വാര്ഥതാല്പര്യത്തിനായി പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു .ഇത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നു .മനുഷ്യന്റെ ഭാവി സുരക്ഷിതമാവണമെങ്കിൽ,നാം പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കണം.

പ്രകൃതിയെ സംരക്ഷിക്കുക എന്നത് വിവേകശാലിയായ മനുഷ്യന്റെ കർത്തവ്യമാണ്.

ശ്രീലക്ഷ്മി എസ്
9A ,ജി എച്ച് എസ് എസ്,കുറ്റൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം