ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ

ഇന്നു നേരമുണ്ടുണ്ണിക്ക് നേരമുണ്ട്
നേരമ്പോക്കോതുവാൻ നേരമുണ്ട്
അച്ഛനുമമ്മയോടൊത്തൊരുമിച്ച്
കളികളിലേർപ്പെടാൻ നേരമുണ്ട്.
നേരമില്ലാത്ത അച്ഛനുമമ്മയ്ക്കും
എന്നോടു മിണ്ടുവാൻ നേരമുണ്ട്.
നാട്ടിലൊരു കൊറോണ വന്നത്രേ...
നാടു മുഴുവൻ ലോക്ഡൗൺ ആണത്രേ...
പരീക്ഷയുമില്ല സ്കൂളുമില്ല;
അവധിക്കാലം ധാരാളമുണ്ടുതാനും.
വീടിനു വെളിയിൽ ഇറങ്ങരുതത്രേ...
സാമൂഹിക അകലം വേണമത്രേ...
ശരീരശുചിത്വം വേണമത്രേ...
ഇടക്കിടെ കൈകൾ സോപ്പിടണമത്രേ..
നാട്ടിൽ കൊറോണ വന്നതിനാൽ,
ആളുകൾ ഒരുപാടു മരിച്ചുവത്രേ...
ഉത്സവമില്ലാ ആഘോഷമില്ലാ,
കൂട്ടുകാരൊത്തു കളിയുമില്ലാ.
എങ്കിലും കൊറോണ വന്നതിനാൽ
അച്ഛനമ്മമാരെ എനിക്കു കിട്ടി.
കഥകളും കളികളുമായി ഇന്നു
ഉണ്ണി സന്തോഷത്തോടെ വീട്ടിലുണ്ട് !

തീീർത്ഥനാഥ്.കെ.എൻ.
1 ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ
എൻ.പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത