സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഒരുമയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ മുന്നേറാം


വരിക വരിക കൂട്ടരേ
ഒന്നായിന്നു മുന്നേറാം
കൊറോണയെന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചിടാം

കൈകൾ കഴുകിവൃത്തിയാക്കി
മുഖം മൂടിയും ധരിച്ച്
 അകലം പാലിച്ചീവിധം
നിയമങ്ങൾ പാലിച്ചിടാം

വീട്ടിനുള്ളിൽ കൂട്ടുകൂടി
നല്ല ഭക്ഷണം കഴിച്ച്
ഒത്തുചേർന്നു പ്രാർത്ഥിച്ചിന്ന്
 ശാന്തമായി ഉറങ്ങിടാം


 രാവിലെ ഉണർന്നിടാം
 പരിസരം ശുചിയാക്കിടാം
 കർമ്മനിരതരായി നിന്ന്
 കൊറോണയെ ജയിച്ചിടാം

 സ്വന്തം രക്ഷ മാത്രമല്ല
 അപരന്റെ രക്ഷയും,
 ധർമ്മമായി കരുതി നമു-
-ക്കൊന്നു ചേർന്നു മുന്നേറാം.

 

അൽഫോൻസാ ജോസഫ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത