ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഭൂമിദേവി

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിദേവി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിദേവി

യന്ത്രപ്പുകയുമായെന്നെ മലിനമാക്കരുതെന്നു ഞാൻ
പറഞ്ഞതന്നു ആരു കേൾപ്പാൻ
നെട്ടോടമോടിടുന്ന മനുഷ്യനും കേൾക്കാൻ
സമയമില്ലായിരുന്നു
ഇന്നിപ്പോൾ അദൃശ്യനാം കൊറോണയെത്തി
സമയമില്ലാതിരുന്നവർക്ക്, സ മയമതാ യഥേഷ്ടമായ്
എന്തേ വേണ്ടെന്നു വെച്ചൂ, മനുഷ്യൻ
യന്ത്രവും പുകയുമെല്ലാം
എന്നെ അന്നു കേൾക്കാതെ പോയത്
ഇന്നീ കൊറോണയാൽ അനുസരിച്ചീടുന്നു
ഭൂമിദേവിയെന്ന് വിളിച്ചിടുമെന്നെ, എന്നാൽ
വിളിമാത്രമാക്കി എന്നെ മലീമസമാക്കി
ഞാൻ ചൊന്ന കാര്യങ്ങളൊക്കെ
കേൾക്കുവാനിവിടെ ആരുണ്ടായിരുന്നു?
ഇന്നിപ്പോൾ എല്ലാവരും അനുസരണയുള്ളവർ
ഭൂമിദേവിയുടെ മക്കളെപ്പോലെയായി
കൊറോണയെ പേടിച്ചെങ്കിലും എന്നെ
മലീമസമാക്കവാൻ ഇല്ല, എല്ലാവരുമിരിക്കു -
ന്നതിപ്പോൾ തൻവീടുകളിൽ മാത്രം .
ഇനിയും മലീമസമാക്കി ടാൻ തോന്നാതിരിക്കട്ടെ മനുഷ്യന്,
ഈ കൊറോണയെ ഇല്ലായ്മ ചെയ്യുവാൻ
ഭൂമിയെന്ന എന്നെ മലിനമാകാതെ കാത്തിടേണം നിങ്ങളെ -
ങ്കിൽ ഞാൻ കാത്തു കൊള്ളാം നിങ്ങളെ
കൊറോണയെന്ന ഈ മഹാമാരിയിൽ നിന്നും.

തമന്ന നന്നാട്ട്
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത