സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വം തന്നെ പ്രധാനം

22:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം തന്നെ പ്രധാനം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം തന്നെ പ്രധാനം

ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങളിൽ ഒന്നാണ് ശുചിത്വം. ശുചിത്വമില്ലായ്മയുടെ സ്വഭാവം ജീവിതത്തെ തന്നെ വൃത്തിയുടെ പാതയിൽ നിന്ന് മാറ്റിനിർത്തും. വീടും പരിസരവും വൃത്തിയാക്കുക എന്ന മുദ്രാവാക്യങ്ങൾ മാറി മാറി ചെവിയിൽ കേൾക്കുന്ന ശബ്ദമാണ്.പലരും അത് മാനിക്കാറില്ല. നമ്മുടെ വീടുപോലെ വൃത്തിയാക്കുന്നതിന്റെ ഒരു മടങ്ങ് പരിസരമാണ് വൃത്തിയാക്കേണ്ടത്. പരിസരം വൃത്തിയും ശുചിത്വവും ആണെങ്കിൽ വീടിന്റെ ശുചിത്വം അളക്കാനാവും.

നാം ഇപ്പോൾ അധികമായി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയുണ്ട് . ശുചിത്വത്തിന്റെ വെളിച്ചം പ്രകടിപ്പിക്കേണ്ട ഉത്തമ നിമിഷം . 2018-ലെ നിപ്പായ്ക്ക് ശേഷം, 2019-ലെ പ്രളയത്തിന് ശേഷം, 2020-ലെ തന്നെ മഹാമാരിയുടെ ഉത്തമ ചികിത്സ ശുചിത്വം തന്നെ. മറ്റുള്ളവരുമായുള്ള സമ്പർക്കമാണ് ഇതിന് കാരണം . മരുന്ന് കണ്ടു പിടിക്കാത്ത ഈ രോഗത്തെ നേരിടാൻ ശുചിത്വം തന്നെ പ്രധാനം. തണുത്ത കാലാവസ്ഥയിൽ കൊറോണ പടരുമെന്ന വാക്കുകളും കേൾക്കുന്നു. ചൂടുവെള്ളം അധികം ഉപയോഗിക്കണം എന്നും. ശുചിത്വവും വൃത്തിയും നിറഞ്ഞ നന്മയുടെ ലോകത്തെ സൃഷ്ടിക്കാം.

ശ്രീനാഥ് എസ്.നായർ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം