ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ മനുഷ്യരും മഹാമാരിയും.



മനുഷ്യരും മഹാമാരിയും.



നാം ഒരു മഹാമാരിയെ ഒന്നിച്ച് നേരിടുകയാണ്. നിപ്പ എന്ന ഒരു മാരക വൈറസിനെ അതിജീവിച്ചിരുന്നു നമ്മൾ കഴിഞ്ഞ വർഷം. 2020-ലെ പുതിയ അതിഥി ആയി വന്നതാണ് കൊറോണ വൈറസ് അഥവ കോ വിഡ്- 19. കൊറോണയെ ആണ് നാം ഇപ്പോൾ അതിജീവിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിൽകൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. അത് ചൈനയ്ക്ക് തന്നെ ഒരു ഭീഷണിയായി.ഇപ്പോൾ ലോകം മുഴുവൻ ഇതിനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്.ഇപ്പോൾ കൊറോണ വൈറസിനെ പൊരുതാനുള്ള ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. മരുന്ന് കണ്ടു പിടിക്കാത്തതു കൊണ്ട് വളരെ കുറച്ച് കാര്യങ്ങൾ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഈയ്ക്കിടക്ക് കൈകൾ കഴുകുക, ചുണ്ട് ,കണ്ണ്, വയ്, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക.ചുമ, പനി, തൊണ്ടവേദന എന്നീ അസുഖങ്ങൾ വന്നാൽ സ്വയം ചികിൽസിക്കാതെ വൈദ്യസഹായം തേടുക. ആളുകൾ കൂടുന്ന സ്ഥലത്ത് വർത്തമാനം പറയുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. ലോകമാകെ സമ്പൂർണ്ണലേകാ ഡൗൺ പ്രഖ്യാപിച്ചതിനാൽ വെക്കേഷൻ ടൈം ആയതു കൊണ്ടും പോലും ലോകമാകെ വീട്ടിൽ തന്നെ ഇരിക്കണം എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നത് നമുക്ക് അനുസരിക്കാം. ഈ മഹാമാരി നമുക്ക് ഒത്തുചേർന്ന് ഈ ലോകത്തു നിന്നു തന്നെ നമുക്ക് തുടച്ച് നീക്കം. " Stay Home Stay Safe" .ലോക സമസ്തഃ സുഖിനോ ഭവന്ദുഃ.


നന്ദന .K .A
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം