കൊറോണയെന്നൊരു മാരിയുണ്ടിപ്പോൾ, കൊടും ഭീകരനാം അവനൊരു കൃമി കീടം. അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ; അതിവേഗം പടരുന്നു കാട്ടുതീയായ്. വിദ്യയിൽ മെച്ചമാം മാനവരൊക്കെയും; വിധിയിൽ പകച്ചങ്ങു നിന്നീടുമ്പോൾ- അലസത ഒട്ടുമേ പിടികൂടാതവൻ; വിലസുന്നു ലോകത്തിൻ ഭീഷണിയായ്, ഇനിയാര്, ഇനിയാര് മുന്പന്തിയിലെന്ന്- രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നീടുന്നു.