കൊറോണയെന്നൊരു മാരിയുണ്ടിപ്പോൾ,
കൊടും ഭീകരനാം അവനൊരു കൃമി കീടം.
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ;
അതിവേഗം പടരുന്നു കാട്ടുതീയായ്.
വിദ്യയിൽ മെച്ചമാം മാനവരൊക്കെയും;
വിധിയിൽ പകച്ചങ്ങു നിന്നീടുമ്പോൾ-
അലസത ഒട്ടുമേ പിടികൂടാതവൻ;
വിലസുന്നു ലോകത്തിൻ ഭീഷണിയായ്,
ഇനിയാര്, ഇനിയാര് മുന്പന്തിയിലെന്ന്-
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നീടുന്നു.