എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
                       മനുഷ്യന് അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം.അതിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവുണ്ട് .എളുപ്പം നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ശുചിത്വം ചെറുപ്പം മുതലെ നമ്മൾ ശുചിത്വമുള്ളവരായിരിക്കണം എന്നാലെ വലുതാകുമ്പോഴും ശുചിത്വമുള്ളവരായിരിക്കൂ. കുട്ടികൾ അവരുടെ പല്ല് ,നഖങ്ങൾ,കൈ കാലുകൾ,തലമുടി തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ ഒരുപാട് രോഗങ്ങളിൽ നിന്ന് സുരക്ഷിതരാവാം. ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈ കഴുകുക,പുറത്ത് പോയിട്ടുവരുമ്പോൾ കൈകാലുകൾ കഴുകുക,ബാത്തറൂമിൽ പോയതിനുശേഷം കൈ സോപ്പിട്ടു കഴുകുക.തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ അനവധിതരം രോഗാണുക്കളിൽ നിന്ന് നമുക്ക് സുരക്ഷിതരാവാം.

പരിസരശുചിത്വവും വ്യക്തിശുചിത്വവും നമുക്ക് ഒരേപോലെ ആവശ്യമാണ്.വീടും വീടിൻെറ പരിസരവും വൃത്തിയായി സൂക്ഷിക്കുക.പരിസര ശുചീകരണത്തിലൂടെ നമുക്ക് പല പകർച്ച വ്യാധികളിൽ നിന്ന് മുക്തി നേടാം.അതിൽ പ്രധാനമായും കുടിവെള്ള സ്രോതസുകളുടെ പരിസരം ശുചിയായി സൂക്ഷിക്കുക.വെള്ളം ക്ലോറിനൈസ് ചെയ്യുക. വെള്ളം തിളപ്പിച്ച് രോഗാണു മുക്തമാക്കുക. വെള്ളം കെട്ടി കിടക്കുവാൻ അനുവദിക്കരുത്.ഇത് വഴി കൊതുകുകൾ മറ്റു ജീവികൾ വഴിയുണ്ടാകുന്ന രോഗങ്ങളെ തടയാം.(ടൈഫോയി‍ഡ്) മാലിന്യങ്ങൾ കൂട്ടിയിട്ട് എലി വരാനുള്ള സാഹചര്യം ഒഴിവാക്കുക.പൊതുവെ പകർച്ച വ്യാധികൾ പരിസരമലിനീകരണത്തിലൂടെയാണ് വ്യാപിക്കുന്നത്.അതുകൊണ്ട് സ്കൂളുകൾ,വീടുകൾ പൊതുസ്ഥലങ്ങൾ എല്ലാം മാലിന്യവിമുക്തമാക്കാൻ ശ്രമിക്കുകയും വ‍ൃത്തിയായി സൂക്ഷിക്കുയും ചെയ്യുക.വ്യക്തി ശുചിത്വം നിർബന്ധമായും ചെയ്യുക.ശുചിത്വത്തെ പറ്റി ബോധവത്കരണം നടത്തുക. സമൂഹത്തെ ആരോഗ്യവും വൃത്തിയുള്ളതാക്കുവാനുള്ള പ്രവർത്തികളിൽ പങ്കാളിക്കളാകുക.ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക. മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലങ്ങൾ ഒഴിവാക്കുക.വീട്ടിലായാലും പുറത്തായാലും ചവറുവീപ്പയിൽ തന്നെ നിക്ഷേപിക്കുക. വീട്ടിലെ മാലിന്യങ്ങൾ തരംതിരിച്ച് വീപ്പകളിലൂടെയും ജൈവമാലിന്യങ്ങൾ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുകയും ചെയ്യുക.പ്ലാസ്റ്റിക്ക് ഉപയോഗം കഴിവതും ഒഴിവാക്കുക,പ്ലാസ്റ്റിക്ക് കാരിബാഗ് തന്നെ വേണ്ട ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ സെറ്റ് വീട്ടിൽ സൂക്ഷിച്ച് അതാവർത്തിച്ച് ഉപയോഗിക്കൂ.നമ്മുടെ വീടിനു മുന്നിലെ ഓടയും റോ‍ഡും വൃത്തിയായി സൂക്ഷിക്കുക.തുറന്നു വച്ച ഭക്ഷണം കഴിക്കാതിരിക്കുക. “Prevention is better than cure” അതായത് സൂക്ഷിച്ചാൽ സുഖിക്കണ്ട എന്ന പഴംചൊല്ലുകൾ മറ്റള്ളവരെ ഉപദേശിക്കുവാൻ മാത്രമല്ല,സ്വന്തം ജീവിതത്തിലും കൂടി അത് നടപ്പാക്കേണ്ട കാര്യമാണെന്ന് നമ്മൾ ഓർത്തേ മതിയാവൂ.

" ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം "
അഫീഫാ ജെ
6 C എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം