ഗവ. എച്ച് എസ് എസ് തലപ്പുഴ/അക്ഷരവൃക്ഷം/മുറിവുകൾ മായുന്നില്ല
മുറിവുകൾ മായുന്നില്ല
അവനങ്ങനെ കിടന്നു.... ചുറ്റിനും ചോര പോലെ മെലിഞ്ഞ് നീറിയൊലിയ്ക്കുന്ന പുഴയുടെ തേങ്ങൽ... ശിരസറ്റമരക്കൂട്ടങ്ങളിലെ പൊളളൽ, താൻ മാത്രമല്ല ലോകമാകെ വേവലാതിയുടെ കനൽക്കിടക്കയിലാണല്ലോ എന്നവൻ ഓർത്തു - ശാന്തമായ നഗര വീഥികൾ, കടൽത്തീരങ്ങൾ, ഇടവഴികൾ... എല്ലാത്തിനെയും അവൻ വേദനയോടെ ഓർത്തു. അവിടെങ്ങളിൽ കാല് പതിപ്പിയ്ക്കാൻ ഇനി എന്നാവും കഴിയുക... പടർന്ന് പടർ ന്ന് ഈ വ്യാധിക്കാലം എന്നവസാനിക്കും...? ഏതു നിമിഷവും തന്നെ ജീവിതവുമായി കുരുക്കി വെച്ചിരിക്കുന്ന വെൻറുലേറ്റർ തന്റെ അവസാന ജീവകണികയേയും തട്ടിപ്പറിച്ച് മറ്റൊരു ജീവസ്പന്ദനത്തിലേയ്ക്ക് ചേക്കേറിയേക്കാം.... ഹൊ.! തിരക്കുപിടിച്ച രാപ്പകലുകളിൽ ഒരിയ്ക്കൽ പോലും ചിന്തിച്ചിരുന്നോ മരണം കാത്ത് വിങ്ങി, വിണ്ടുള്ള ഈ കിടപ്പാണ് കാത്തിരിയ്ക്കുന്നതെന്ന് . അവന്റെ കണ്ണുകൾ കവിഞ്ഞു നീറി. മൃതഗന്ധമുള്ള ഒരു കാറ്റിൽ അവന്റെ ഹൃദയം വിറച്ചു... അതെ മണ്ണിൽ നീളെ ശവഗന്ധം നിറയുകയാണ് .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ