എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം നമ്മളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം നമ്മളിലൂടെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം നമ്മളിലൂടെ
                          നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പലവിധരോഗങ്ങൾകൊണ്ട് മനുഷ്യൻ ഇന്ന് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഇതിൽ നിന്ന് മോചനം നേടാൻ നമുക്ക് കഴിയണം.ശരിയായ ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.ഇല്ലെങ്കിൽ മനുഷ്യ കുലത്തിനു തന്നെ നാശത്തിലേക്കു വഴിതെളിക്കും.ഇന്ന് പലവിധ രോഗങ്ങൾ കൊണ്ട് മനുഷ്യൻ വേദനിച്ചുകൊണ്ടിരിക്കുന്നു.അതിനുള്ള ഔഷധങ്ങൾ കിട്ടാറുമുണ്ട് .എന്നാൽ പല രോഗങ്ങൾക്ക് ഫലപ്രഥമായ ഔഷധങ്ങൾ കണ്ടു പിടിക്കപെട്ടില്ല,അത് മനുഷ്യ നാശത്തിലേക്ക് വഴിതെളിക്കും രോഗപ്രതിരോധത്തിനു വേണ്ടി ഉപയോഗിക്കുന്ന പല ഔഷധങ്ങളും ഫലപ്രദമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.ഉദാഹരണം കൊറോണ,എഡ്സ് തുടങ്ങിയ രോഗങ്ങൾക്ക് പലവിധ ഔഷധങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലവിധ ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമായിരിക്കുന്നതായി കാണാൻ കഴിയും.മെച്ചപെട്ട ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതുമല്ല.ഈ അവസരത്തിൽ നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം. രോഗം വന്ന്  ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെയിരിക്കാൻ ശ്രദ്ധിക്കുന്നതാണ്  ഏറ്റവും നല്ലത്.നമ്മൾ അല്പം ശ്രദ്ധിച്ചാൽ ഇത് കുറച്ചൊക്കെ സാധ്യമാവും.ഉദാഹരണം കൊതുക് പരത്തുന്ന രോഗങ്ങളായ മലേറിയ,ഡെങ്കി തുടങ്ങിയ രോഗങ്ങൾ മാരകമാണ്. ഇതിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയുന്നത് കൊതുക് നശീകരണത്തിലൂടെയാണ്. നമ്മുടെ പരിസരങ്ങളിൽ കൊതുക് പെരുകാതിരുന്നാൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.മറ്റൊന്ന് നമ്മൾ കഴിക്കുന്ന പച്ചക്കറി മറ്റ് ധാന്യങ്ങളും ആണ് മാരകമായ കീടനാശിനി പ്രയോഗത്തിനുശേഷം അണ് ഇത് നമുക്ക് ലഭിക്കുന്നത്. ഇത്തരം കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന സാധങ്ങൾ നമ്മങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെച്ചുന്നു.ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ നമ്മൾ തന്നെ കണ്ടെത്തണം.നമുക്ക് ആവശ്യമായ സാധനങ്ങൾ നമ്മുടെ ചുറ്റുപാടും ഉണ്ടാക്കുവാൻ മുൻകൈയെടുക്കണം.ഇങ്ങനെ ഒരേതരത്തിൽ ചിന്തിച്ചാൽ നമുക്ക് രോഗപ്രതിരോധം നേടാൻ കഴിയും.
ദേവി പാർവ്വതി
7 C എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം