Schoolwiki സംരംഭത്തിൽ നിന്ന്
ചിന്താപ്രകാശം
ചിന്തിക്ക് മാനുഷാ ചിന്തിക്ക്
ചിന്തിക്കുവാൻ നിനക്കേറയില്ലേ
ചിന്തകൾ ഇനിയും നിലയ്ക്കുകില്ല
ചിന്തിക്കുവാൻ സമയമേറെയുണ്ട്
കൂട്ടിലടച്ച കിളിയെപ്പോലെ
വീട്ടിലിരിപ്പല്ലേ ഏതു നേരോം
നീ ചെയ്തപരാധമോർത്തു നോക്ക്
ചിന്തിച്ചു നോക്കു നി വീണ്ടും വീണ്ടും
കേവലമൊരണു കൊണ്ടുലകമെങ്ങും
ജീവനായ് കേഴുന്ന കാഴ്ച കണ്ടോ
ജീവിതം കൈപ്പിടിലൊതുക്കുവാനായ്
നീയിന്നു നെട്ടോട്ടമോടിടുന്നു
മണ്ണിലേക്കൊന്നു തിരിഞ്ഞ് നോക്ക്
പൂക്കൾ ചിരിക്കുന്നു പൂമ്പാറ്റ പാറുന്നു
തുള്ളിക്കളിക്കുന്നു ചോലകളും
മാടിവിളിക്കുന്നു കാറ്റുപോലും
പൂമ്പാറ്റയെ പോലെ പാറിനടന്നിടാം
പൂക്കൾ തൻ ഗന്ധവുമാസ്വദിക്കാം
ഇല്ല നമുക്കതിനാവില്ല കൂട്ടരെ
ലോകമെമ്പാടും വൈറസ്സല്ലേ
ഇനിയുള്ള നാളുകൾ നമുക്ക് വേണ്ടി
നാം തന്നെ കെട്ടിപ്പടുക്ക വേണം
അതിനായി സ്നേഹിക്ക ഭേദമെന്യേ
ഉലകത്തിൽ പ്രകാശം പരന്നു കൊള്ളും
|