ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/സഫലമീ യാത്ര - ആശയം
സഫലമീ യാത്ര - ആശയം
കവിതയുടെ ആശയം :- പ്രശസ്തകവി എൻ.എൻ കക്കാട് എഴുതിയ കവിതയാണ് സഫലമീ യാത്ര.രോഗപീഢയാൽ വലയുമ്പോഴും താൻ പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി അത് എത്രത്തോളം സഫലമായിരുന്നുവെന്ന വിലയിരുത്തുകയാണ് കവിതയുലൂടെ. രോഗത്തിന്റെ അസ്വസ്ഥതയൊന്നു ചെറുതായി ശമിച്ചപ്പോൾ ജനലഴിച്ച് ധനുമാസത്തിലെ ആതിരനിലാവ് നോക്കിക്കാണുകയാണ് കവി.പഴങ്കൂടുപോലെ ശരീരം ദുർബലമായിരുന്നതിനാൽ ഒരു ചുമയ്ക്ക് പോലും തന്നെ വീഴ്ത്താമെന്നറിയാവുന്നതുകൊണ്ടുതന്നെ തന്റെ പ്രിയതമയോടു അടുത്തുതന്നെ നിൽക്കാൻ ആവശ്യപ്പെടുകയാണു കവി. വ്രണിതമായ തൊണ്ടയിലെ കഠിനമായ വേദനയ്ക്ക് അൽപം ആശ്വാസം ലഭിച്ചപ്പോൾ പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നു. വളരെ നാളുകൾക്കുശേഷമാണു ഇങ്ങനെ നിലാവുനിറഞ്ഞ ഒരു രാത്രി അദ്ദേഹം കാണുന്നത്. ഇരുട്ടും നേരിയ നിലാവും ചേർന്ന ഈ രാത്രിയിൽ പഴയ ഓർമ്മകൾ പോലെ മിന്നുന്ന ഏകാന്തതാരകളെ ഞാനൊന്നു കാണട്ടെ എന്ന് കവി പറയുന്നു.ശബ്ദം കേട്ടാണ് കവി ആളുകളെ തിരിച്ചറിയുന്നത്. മരുന്നുകൾകൊണ്ടാണ് ഉരക്കമില്ലാത്ത രാത്രികൾ തള്ളിനീക്കിയത്. ഈ തിരുവാതിര വരുന്നേരം നമുക്ക് കൈകൾ കോർത്തുപിടിച്ച് പഴയതുപോലെ ആതിരയെ എതിരേൽക്കാമെന്നു കവി തന്റെ പത്നിയോടു പറയുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വമാണ് പിന്നീട് കവി പങ്കുവയ്ക്കുന്നത്. അടുത്ത കൊല്ലം തിരുവാതിരയെ വരവേൽക്കാൻ ആരാണുണ്ടാകുക, ഇല്ലാതാവുക എന്നറിയില്ലല്ലോ, അതുകൊണ്ട് മിഴിനീർച്ചവർപ്പു കലരാതെ ശേഷിച്ച ദിവസങ്ങളിൽ ഭംഗിനിറയ്ക്കാം, മധുനിറഞ്ഞ ഈ ജീവിതം അവസാനത്തെ തവിയോളം മോന്താം എന്ന് കവി പറയുന്നു.നേർത്ത നിലാവിന്റെ അടിയിൽ തെളിയുന്ന ഇരുട്ടുപോലെ മറവിയുടെ മറകളിൽ നിന്നും ഓർമ്മകളെ പുറത്തെടുക്കാൻ കവി ശ്രമിക്കുന്നു.നെറുകയിൽ ഇരുട്ടേന്തി കാവൽ നിൽക്കുന്ന ഈ തെരുവുവിളക്കുകൾക്കപ്പുറം, ബധിരമാം ബോധങ്ങൾക്കപ്പുറമുള്ള ഓർമ്മകൾ കവി ചികഞ്ഞെടുക്കുന്നു. പല നിറത്തിലുള്ള വളകൾ അണിയുകയും അഴിക്കുകയും ചെയ്യുമ്പോലെ പല മുഖങ്ങൾകൊണ്ടു നോവിച്ചും പരസപരം ജീവിച്ചു. ഒരു നല്ല ദിവസത്തിനു വേണ്ടി എത്ര ചവർപ്പുനിറഞ്ഞ ദിനങ്ങളാണ് നാം താണ്ടിയിരിക്കുന്നത്. പിന്നിട്ട വഴിയിലെ ഓർമ്മകൾ ഓരോന്നോരോന്നായി കവിയിലേക്കെത്തുന്നു.ഓർത്താലും, ഓർക്കാതിരുന്നാലും ആതിര ഇനിയും വരും പോകും.നാം അതിനെ ഈ ജനലിലൂടെ എതിരേൽക്കും , പഴയ ഓർമ്മകൾ ഒഴിഞ്ഞുപോയ താലം. തളർന്നു വിറയ്ക്കുന്ന കൈകളിൽ പിടിച്ച്, അതിൽ ഒരു തുള്ളി കണ്ണീർപോലും വീഴാതെ മനസ് ഇടറാതെ ഈ ആതിരയെ സ്വീകരിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം