ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/അക്ഷരവൃക്ഷം/അതിജീവിക്കും കൊറോണയേയും

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും കൊറോണയേയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കും കൊറോണയേയും

ഇന്ന് നാം ലോകമെമ്പാടും ഭയപ്പെടുന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ് അഥവ കോവിഡ് 19. സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. ഈ മാരി ലോകത്തിലെ അനേകം രാജ്യത്തിലേക്ക് വ്യാപിച്ചു അനേകം മരണത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപ്പിടിച്ച കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ 80 രാജ്യത്തിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. രോഗത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ കേരളത്തിലെ ആരോഗ്യവകുപ്പ് ശക്തമായ ഒരുക്കമാണ് നടത്തിയത്. നിപ്പാ വൈറസിനെ പോലും തുരത്തിയ പൊതു ആരോഗ്യ വകുപ്പാണ് നമുക്കുള്ളത്. വികസിത രാജ്യങ്ങൾ കൊറോണ എന്ന വൈറസിന് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ കേരളം എല്ലാത്തിനെയും അതിജീവിക്കുന്നു. ലോകമെമ്പാടും കേരളം ഇന്ന് ഒരു മാതൃകയായി ഇരിക്കുകയാണ്. എല്ലാത്തിനും കാരണം ആരോഗ്യവകുപ്പും അവരുടെ മുൻകരുതലും ആണ്. മാർച്ച് 11ന് കേരളം "break the chain"എന്ന ഒരു പുതിയ ക്യാമ്പയിൻ തുടക്കം കുറിച്ചു.

മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ നിന്ന് രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, കുതിര, കന്നുകാലികൾ ഇവയെ ബാധിക്കാമെ ന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശനാളി യേയാണ് ഇത് ബാധിക്കുന്നത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാം. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. ചുമ,മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയുമുണ്ടാകും. അന്താരാഷ്ട്രതലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്തു ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. പ്രതിരോധം കുറഞ്ഞ വൃദ്ധരെയും കുട്ടികളെയുമാണ് പെട്ടെന്ന് ബാധിക്കുന്നത്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അവ പാലിക്കേണ്ട തന്നെയുണ്ട്. നഴ്സുമാരും ഡോക്ടർമാരും കൊറോണ എന്ന വില്ലനെതിരെ തന്റെ ജീവൻ വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവനുവേണ്ടി കഷ്ടപ്പെടുകയാണ്. ഇവരെ നാം നമിക്കേണ്ടതുത്തന്നെയുണ്ട്. നമുക്ക് കൊറോണക്കെതിരെ ഭയമല്ല വേണ്ടത് ജാഗ്രതയും ശുചിത്വവുംമാണ്. പണ്ടുകാലങ്ങളിൽ എല്ലാവരെയും വിറപ്പിച്ച വസൂരിയേക്കാൾ ഭയാനകമാണ് കോവിഡ്. കോവിഡ് പടർന്നുപിടിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.അങ്ങനെ രാജ്യം ഫുൾ ലോക്കായി.അനാവശ്യമായി പുറത്തിറങ്ങുകയും മാസ്ക് ധരിക്കാതെയും കൂട്ടം കൂട്ടംകൂടിനിൽക്കുന്നവരെയും പിടിക്കാൻ വേണ്ടി പോലീസുകാരും നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ്.


ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരും പറഞ്ഞു വഴക്കടിച്ചവരും ഇന്ന് മനുഷ്യജീവനുവേണ്ടി ഒന്നിച്ചു നിൽക്കുന്നു.പ്രളയം, നിപ പോലെയുള്ള പലതും വന്നിട്ടും മനുഷ്യന്റെ അഹങ്കാരത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.എത്ര അഹങ്കരിച്ചു ജീവിക്കുന്നവനും ഇല്ലാതാവാൻ കാണാൻപോലും സാധിക്കാത്ത ഒരു വൈറസ് മതി.ഇന്ന് മരണപ്പെട്ടാൽ പോലും അവരെ സംസ്കരിക്കാൻ നാലോ അഞ്ചോ പേർ മാത്രം.ആരാധനങ്ങളെല്ലാം പൂട്ടീടേണ്ട അവസ്ഥ.ഇന്നേവരെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല.ഇത് തിരിച്ചറിവിൻ സമയമാണ്.നിപ്പയെ പോലും തുരത്തിയ നമുക്ക് കോറോണക്കെതിരെയും ഒന്നിച്ച് പോരാടാം


വീട്ടിൽത്തന്നെ താമസിക്കുക, യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക, കഴുകാത്ത കൈകളാൽ കണ്ണ് മൂക്ക് വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കണം, അനാവശ്യമായിയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക . Stay home stay safe save the world

സഹ്‍ല ശമീർ കെ എസ്
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം