ജി.എച്ച്.എസ്.എസ്.പുറത്തൂർ/അക്ഷരവൃക്ഷം/ഭീതി നിറഞ്ഞ വേനലവധി
ഭീതി നിറഞ്ഞ വേനലവധി
പതിവുപോലെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഞാൻ ആ വിവരം അറിയുന്നത്. ചൈനയിലെ വുഹാനിൽ തുടങ്ങിയ Covid 19 എന്ന കൊറോണ വൈറസ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ വാർത്ത കേട്ടപ്പോൾ എന്തോ നടുക്കമാണ് അനുഭവപ്പെട്ടത്. ഇന്ത്യയിൽ ഇല്ല എന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നിയെങ്കിലും മലയാളികൾ പ്രവാസ ജീവിതം നയിക്കുന്ന പല വിദേശ രാജ്യങ്ങളും കോവിടിന്റെ പിടിയിൽ ആണെന്നറിഞ്ഞപ്പോൾ ആശ്വാസമൊക്കെ പമ്പകടന്നു. ആദ്യത്തേതിലും കൂടുതൽ ഭീതി നിറഞ്ഞു. അങ്ങനെയിരിക്കെയാണ് Covid 19 വിളയാടി ഇരുന്ന മലയാളികൾ അവധി ആഘോഷിക്കാൻ കേരളത്തിലെത്തിയത് പിന്നെ കേരളം അവധിയായി. കേരളത്തിലെ ആദ്യ Covid 19 2020 ജനുവരി 30ന് തൃശ്ശൂർ ജില്ലയിൽ സ്ഥിരീകരിച്ചു. കേരളം ഭീതിയായിരുന്നു സാഹചര്യം ഉണ്ടായപ്പോൾ 2010 മാർച്ച് 10 ന് കുട്ടികളുടെ ചർച്ച കണക്കിലെടുത്ത് സെവൻത് ക്ലാസ് പരീക്ഷ മാറ്റിവെച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊറോണ വൈറസ് കൂടുതൽ പിടിമുറുക്കുമ്പോൾ 2020 മാർച്ച് 20ന് മറ്റു ക്ലാസ്സുകൾക്ക് (8, 9, 10, etc)അവധി പ്രഖ്യാപിച്ചു. മാർച്ച് 22ന് രാജ്യത്താകമാനം പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിച്ചു . വൈകീട്ട് 5 മണിക്ക് കൈകൾ തമ്മിലടിച്ചു പാത്രങ്ങൾ തമ്മിലടിച്ച് ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ കൂടി പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. അന്ന് ആരും പുറത്തിറങ്ങരുത്. മാർച്ച് 23 കേരളത്തിലെ 7 ജില്ല ജില്ലകൾ പൂർണ്ണമായി കേരളത്തിൽ അടച്ചിടാൻ കേരള സർക്കാർ ഉത്തരവിട്ടു. ഇതിൽ മലപ്പുറം ജില്ലയും ഉണ്ടായിരുന്നു. ഇതിനിടയിൽ കാസർകോട് ജില്ല അതീവ ഗുരുതരാവസ്ഥയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പിന്നീട് കേന്ദ്രം പൂർണ്ണമായും lock down പ്രഖ്യാപിച്ചു. ആദ്യം മാർച്ച് 14 വരെയും പിന്നീട് അത് മെയ് 3 വരെയും പിന്നീട് മെയ് 14 വരെയും നീട്ടി. ഇപ്പോൾ മെയ് 17 വരെയും ആക്കി. 2020 - 21 അധ്യായന വർഷം തുടങ്ങാൻ വൈകും എന്ന് കേൾക്കുന്നു. കൊറോണ പൂർണമായും ലോകത്തു നിന്നും മാറി പോകണം എങ്കിൽ തീർച്ചയായും സമയമെടുക്കും എന്നും കേൾക്കുന്നുണ്ട്. ഗോൾഡൻ ഒപ്പേർച്ചുനിറ്റിയായി ഈ അവസരം ഉപയോഗിക്കാം
സാങ്കേതിക പരിശോധന - parazak തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത