എം.ആർ.എസ്.ആലുവ/അക്ഷരവൃക്ഷം/ഒതുങ്ങിടാം ...ഉയിരിനായ്.......

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒതുങ്ങിടാം ...ഉയിരിനായ്

ഒതുങ്ങിടാൻ ഇടമില്ലാതെ
ഓടിടും മർത്യരെ
ഒന്നായ് ഒതുക്കിയ
അണുവേ ....വിഷാണുവേ
ഉയിർ കൊണ്ട മന്നവേന്ദ്രന്മാർ
ആയുസ്സത്രയും അദ്ധ്വാനിച്ചിട്ടോ
ഒരേ ഏറെ മോഹങ്ങൾ.. വ്യാമോഹങ്ങൾ
ഒന്നൊന്നായ് ഇടിഞ്ഞു വീണിടും
ഈ ലോക നാഴിക -
വിനാഴികയെണ്ണി ....വീഴുന്നു
ജന്മങ്ങൾ ഒന്നൊന്നായ് ....
അനന്തമജ്ഞാത കൊറോണ തൻ
വിനാശ രാശിയിൽ
ഇല്ല വ്യാപാരങ്ങൾ, ഇല്ല ഓഹരികൾ,
ഇല്ല മത തീവ്ര വാദങ്ങൾ....
ഇല്ലില്ല രാജ്യ രാജ്യാന്തര പ്രകോപനങ്ങൾ
ഉണ്മയായതൊന്നു മാത്രം --
വിഷമാർന്നനേകർക്ക്, വ്യാധി തീർക്കുമാ
വിഷാണു തൻ അതിഭയങ്കരമാം അതി പ്രസരം
പകച്ചു നിൽക്കുമീ, പ്രബുദ്ധ മാനുഷർ
ലോകത്തിൻ ഉടയോർ
ലോക മൊട്ടുമേ എൻ വിരൽ തുമ്പിൽ
എന്നുമെന്നുമേ അഹങ്കരിച്ചിരുന്നോരോ ജന്മവും
ഇന്നോരോ ഗൃഹങ്ങളിലായ് ....
അല്ലാത്തോർ....ഈ ജന്മ നാട്ടിലെത്തീടാൻ
വെമ്പിടുമ്പോൾ ....
അൻപോ ...എന്ത് ...എന്തിന് ?
കനിവോ ....ആർക്ക് ...എപ്പോൾ
ഇല്ലില്ല ...ഞാൻ, എൻറെ ....
പോകുക -----അരുത് ....ഇവിടെ ----
ഇത് എന്നിടം ..
നിനക്കായ് ഒരിടം
 ഇല്ല വിഷം മാറും വരേയ്ക്കും
ഏകി ഞാൻ ഏറെ പുലരികൾ
ഷേക്ക് ഹാൻഡുമായി..
ഉമ്മ വച്ചൊന്നായ് ..
എല്ലാരേം ..എപ്പോഴും
എണ്ണിടാ.. സ്വത്തു ..സമ്പാദ്യങ്ങൾ ..
ഉയർത്തിടില്ല ഒരുത്തനെയും....
എവിടെ പോയൊരെൻ
 വൻപിൻ വൻ വരമ്പുകൾ
ഒന്നുമോർക്കാതെ പിന്നെയും ..പിന്നെയും
ഇത് ലോക ഭാഷ ....എന്നാൽ
ഇന്നീ തെക്കു കേരനാട്ടിൽ
 എൻ ദൈവത്തിൻ നാട്ടിൽ
ഈ കൊടിയ വിഷ നാളിലും
രാപാർത്തിരിപ്പുണ്ടേ ഒരമ്മയും, താതനും
ഏറെ മാലാഖ മക്കളും
ലോകത്തിനുദാത്ത മാതൃകകളായ്
രോഗികൾക്കായ്, രാവ് പകൽ ആക്കുന്നോർ
അലിവിൻ കാവൽ ഭടന്മാർ.....
ഒതുങ്ങാം ...നമുക്കീ കരുതലിൻ കാവലിൽ
ആർത്തനോ , അതിഥിയോ , പ്രവാസിയോ
ആരെയും ഒന്നായ്, നന്നായ്, പരിപാലിക്കുമാ
അനിഷേധ്യ ദൈവിക പാരമ്പര്യതിൻ
നെറുകയിൽ എന്നുമീ പുണ്യ ഭൂമി
എന്റെ ജന്മ നാട്
ലോകത്തിനാകെ സുഖം പകർന്നോർ
മലയാള മാലാഖ വൃന്ദങ്ങൾ
വ്യാധികൾ പോക്കും വെൺകരങ്ങൾ
കരുതിടാം നാടിൻ കരുത്ത്‌ --
ജാഗ്രതയാർന്ന് , ഒരുമയോടെ,
ഓരോ ഭവനങ്ങളിലായ്
ഊക്കാർന്ന്, ഉയിർക്കാൻ
ഒതുങ്ങിടാം ...നമുക്ക് ഉയിരിനായി
ഒതുങ്ങിടാം….. ഉയിരിനായി.
 

എം.ക്രിസ്റ്റി ജോർജ്, HST (Eng)
ടീച്ചർ,മോഡൽ റസി‍‍‍ ‍ഡൻഷ്യൽ സ്കൂൾ ആലുവ മോഡൽ റസി‍‍‍ ‍ഡൻഷ്യൽ സ്കൂൾ ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത