എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗത്തെ
*അകറ്റി നിർത്താം രോഗത്തെ* നേരം ഒരുപാടായി, ലോക്ക്ഡൌൺ ആയത് കൊണ്ട് പുറത്തെവിടെയും പോകാൻ കഴിയില്ല. ഈ കൊറോണ കാലം നമ്മെ ഒരുപാട് പാഠം പഠിപ്പിച്ചു. മീൻ കറി ഇല്ലാതെ ചോറ് തിന്നാത്ത ഞാൻ പച്ചക്കറിയും ചക്ക വിഭവങ്ങളും കൂട്ടിയാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും ചക്ക തിന്നു മടുത്തു. എന്നും ചക്കക്കുരു കറിയും ചക്ക ഉപ്പേരിയും തന്നെ. അതുകൊണ്ട് തന്നെ ചക്കയുടെ ചുള, ചവിണി, മടൽ, പോണ്ടി എന്നീ ഭാഗങ്ങളെല്ലാം ഞാൻ പഠിച്ചു. ഫോണിൽ കളിച്ചും ടി വി കണ്ടും ഞാൻ സമയം ചിലവഴിക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ നോമ്പായത് കൊണ്ട് ഫോണിൽ കളിക്കാനും ടി വി കാണാനും ഒന്നും പറ്റുന്നില്ല. നോമ്പിന്റെ ക്ഷീണം മെല്ലെ എന്നെ ഉറക്കിനെ തലോടി. പക്ഷെ, ഉറങ്ങാൻ കൊതുക് സമ്മതിച്ചിട്ടു വേണ്ടേ.... കൊതുകിന്റെ ശല്യം സഹിക്കാൻ പറ്റാതായപ്പോൾ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു. പറമ്പിൽ പോയി നോക്കിയപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. മഴ പെയ്തതിനാൽ ചിരട്ടയിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. അതിൽ നിറയെ കൊതുകിന്റെ മുട്ടകളും ഉണ്ടായിരുന്നു. ഞാനുടനെ അത് കമഴ്ത്തിയിട്ടു. പറമ്പിൽ കിടക്കുന്ന വീട്ടിലെ ഒഴിവാക്കിയ പാത്രത്തിലും മറ്റും ഞാനിതേ കാഴ്ച കണ്ടു. അപ്പോഴാണ് ഞാനത് ഓർത്തത്, ഇവയെല്ലാം വിരിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. ഈ കൊതുകുകളിൽ നിന്നും എത്രപേർക്കാണ് ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പിടിപെടുന്നത്. ഈ കൊറോണയുടെ കൂടെ ഡെങ്കിപ്പനിയും കൂടി വന്നാൽ എനിക്ക് ആലോചിക്കാൻ കൂടി വയ്യ. ഈ കൊറോണക്കാലത്ത് നമുക്ക് ഒറ്റക്കെട്ടായി പൊരുതാം. ശരീരം കൊണ്ട് അകന്നു നിന്ന് മനസ്സ് കൊണ്ട് അടുക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ