സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ഒരിക്കൽ ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് കിച്ചു എന്നായിരുന്നു .ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു അവൻ .കൂട്ടുകാരുടെ ഒപ്പം കളിക്കുകയായിരുന്നു .അവൻ കളി കഴിഞ്ഞു നേരെ വീട്ടിലേക്കു പോയി .'അമ്മ അവന്റെ കോലം കണ്ടിട്ട് പറഞ്ഞു .ആദ്യം നന്നായി കുളിച്ച ശേഷം കാപ്പി കുടിച്ചാൽ മതിയെന്ന് .അവൻ 'അമ്മ പറഞ്ഞത് കേൾക്കാതെ അടുക്കളയിൽ പോയി പാലും പഴവും ബിസ്ക്കറ്റും എല്ലാം കൈകഴുകാതെ വയറു നിറയെ കഴിച്ചു .ഒരു ദിവസം അവൻ കളിയ്ക്കാൻ ഇറങ്ങുമ്പോൾ അവനു ഭയങ്കര വയറു വേദനയും പനിയും ആയിരുന്നു . അവൻ ആശുപത്രിയിൽ പോയി .കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ട് വയറ്റിൽ അണുബാധയുണ്ടായത് ആണെന്ന് ഡോക്ടർ പറഞ്ഞു .ദിവസവും രണ്ടു നേരവും കുളിക്കുകയും കൈകൾ എപ്പോഴും സോപ്പ് ഇട്ടു കഴുകിയാൽ മാത്രമേ അസുഖം വരാതിരിക്കു എന്നും ഡോക്ടർ പറഞ്ഞു .അന്ന് മുതൽ കിച്ചു 'അമ്മ പറഞ്ഞാൽ അനുസരിക്കുന്ന നല്ല കുട്ടിയായി മാറി

അമേയ സജി
3 എ സെന്റ് ജോൺസ് എൽ പി സ്കൂൾ അമ്പാറനിരപ്പേൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ