എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതിയും സംരക്ഷണവും
പരിസ്ഥിതിയും സംരക്ഷണവും
വായുവും വെള്ളവും വനവും വന്യജീവികളും സംരക്ഷിക്കാനുള്ള പദ്ധതി കൾ ഏതുമാകാം സത്യത്തിൽ അത് മനുഷ്യരെ സംരക്ഷിക്കാനുള്ളവയാണ് എന്ന സ്‌റ്റുവട്ട് എട്ടാവിന്റെ വാക്കുകൾ അനുസരിച്ചു കൊണ്ട് തുടങ്ങട്ടെ ഒരൊമ്പതുവര്ഷങ്ങള്ക്കുമുൻപ് കേരളത്തിലുണ്ടായിരുന്ന ശുദ്ധജല സ്രോതസ്സുകളിൽ എത്ര ശതമാനം ഇന്നും നിലവിലുണ്ട് ബാക്കി നിൽക്കുന്ന തടാകങ്ങളുടെയും അരുവികളുടെയും പുഴകളുടെയും തോ ടുകളുടെയും ഇന്നത്തെ സ്ഥിതി എന്താണ്. കൃത്യമായി പറഞ്ഞാൽ അതിന്റെ കണക്ക് ആരുടെയും കയ്യിൽ കാണില്ല. നമ്മുടെ ഭരണകർത്താക്കൾക്കും നേതാക്കൾക്കും ഒന്നും അത്തരംകാര്യങ്ങളിലുമൊന്നുമല്ലല്ലോ ശ്രദ്ധ. നേരിട്ട നഷ്ടങ്ങളിൽ നിന്നും ഇനിയും നാം ഉൾക്കൊണ്ടിട്ടില്ല. മറ്റു വസ്തുക്കളും, മത്സ്യങ്ങളും, മൃഗങ്ങളും, മനുഷ്യരും പ്രകൃതിയെ കാത്തുനിർത്തുന്നതും വന്നുപോയ നഷ്ടങ്ങളെ നികത്തുന്നതും എങ്ങിനെയെന്ന് കണ്ടുപിടിക്കാനും നാം തയ്യാറാവണം. മുറിച്ചു മാറ്റിയ മരങ്ങൾക്കു വേണ്ടി പകരം വെച്ചുപിടിപ്പിക്കാനും നമുക്കുകഴിയണം. മലിനീകരിക്കപ്പെട്ട പുഴകളെയും തടാകങ്ങളെയും നമുക്ക് നിർമലിനീകരിക്കാൻ കഴിയണം. അന്ന്യം നിന്നുപോകാറായ ജീവികൾ വംശവർദ്ധനവ് ഉണ്ടാക്കി സംരക്ഷിക്കണം പൂർണമായും തുടച്ചുമാറ്റപ്പെട്ടുവെന്ന് നാം കരുതുന്ന ജീവികൾ, സസ്യങ്ങൾ നാട്ടിലെവിടെയെങ്കിലും കണ്ടെത്താനാകുമോയെന്ന് നമ്മൾ പരമാവധി ശ്രമിക്കണം. എഡ്‌ലൈറ്റ് എന്ന പ്രകൃതിയിലുള്ള വിവിധ ജീവജാലങ്ങളെ നിരീക്ഷിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്. അവരുടെ അഭിനയത്തിനനുസരിച്ചു വെവ്വേറെ കൂട്ടങ്ങളും സൽകർമങ്ങളും ഉണ്ടാകണം. ഉള്ളത് നിലനിർത്താനെങ്കിലും നമുക്ക് കഴിയണം. അതിനുവേണ്ടി പ്രവർത്തിക്കണം. ഒരുമയോടുകൂടി ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻപേരും സംഘടിച്ചു വളരെ ഒരുമയോടുകൂടി മുന്നോട്ടു പോകാൻ സന്നദ്ധരാകേണ്ടതുണ്ട്. അതിനാകുമാറാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഒരു നല്ല നാളെ നമ്മുടെ കേരളത്തിന് ഉണ്ടാകുമാറാകട്ടെ എന്ന് ആശിച്ചുകൊണ്ട് സന്തോഷം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പൂറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ