ഡി.എൻ.എം.എ.യു.പി.എസ്.എടയാറ്റൂർ/അക്ഷരവൃക്ഷം/ഗാന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48331 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗാന്ധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗാന്ധി

(കവിത)
തനിയെ നീ നടന്നു പോവുക
തളർന്നാലുമരുതേ പരാശ്രയവും ഇളവും
അനുഗാമി ഇല്ലാത്ത പഥികാ,
തുടർന്നാലും ഇടറാതെ നിൻ ധീര ഗാനം
പൈതങ്ങൾ പാടുന്നു രാജഘട്ടത്തിലെ പിടയുമീ
അഗ്നിക്കു മുന്നിൽ
പ്രാന്തും കഴിഞ്ഞു ശ്രുതിയും തീർന്നു
ഗായകർ നാണയം വാരിപ്പിരിഞ്ഞുപ്പോയി
ഭീതൻ എൻ രുധിര യജ്ഞം പിഴച്ചുവല്ലോ
കുടില യന്ത്രങ്ങളിൽ ഗൂഢമന്ത്രം
സത്യത്തെ ദൈവമാക്കി പൂജിച്ച പുരുഷോത്തമൻ
സ്നേഹം, ധർമം, സദാചാരം ഓരോന്നെന്തിനു
ചെൽവൂ ഞാൻ
മുൻവരിപ്പല്ലുപോയ്പൊയ മോണകാട്ടി ചിരിച്ചൊരാൾ
അതാണു ഗാന്ധിയപ്പൂപ്പൻ ആരിലും കനിവുള്ളവൻ
വിളിപ്പൂ നാട്ടുകാരെല്ലാം ബാപ്പൂവെന്നു പലപ്പോഴും
ആവാക്കുകേട്ടിരിക്കും നീ
യച്ഛനെന്നർത്ഥമായിടും

മറ്റുള്ളോരുടെ ദു:ഖങ്ങൾ മാറ്റുവാൻ
വേലചെയ്കയാൽ
“മഹാത്മാ “ ഗാന്ധിയെന്നുള്ള
പേരു നീളെ പ്രസിദ്ധമായ്
തൊഴുതയ്യോടെ നമിക്കാനും
തോക്കില്ലാതെ ജയിക്കാനും നമ്മെ
പണ്ടു പഠിപ്പിച്ചുവല്ലോ
നമുടെ ഗാന്ധിയപ്പൂപ്പൻ, ഗാന്ധിയപ്പൂപ്പൻ
ഗുരുവാണു ഗാന്ധിയപ്പൂപ്പൻ

തീർത്ഥ .എം
7A ഡി.എൻ.എം.എ.യു.പി.സ്കൂൾ എടയാറ്റൂർ,
മേലാറ്റൂർ ഉപജില്ല ഉപജില്ല
മലപ്പുറം ജില്ല,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത