ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/ രോഗത്തെ അകറ്റാം.. നാടിനെ രക്ഷിക്കാം.
രോഗത്തെ അകറ്റാം.. നാടിനെ രക്ഷിക്കാം.
നമ്മൾ ഇന്ന് കടന്നുപോകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ്. കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങൾ നമ്മെ ആക്രമിക്കുകയാണ്. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു. പണ്ടുള്ളവർ പുറത്തുപോയി വന്നാൽ കയ്യും കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളിൽ കയറൂ. എന്നാൽ ഇന്ന് ആളുകൾ പലരും പുറത്തുപോകുമ്പോൾ ധരിക്കുന്ന ചെരുപ്പുപോലും അഴിച്ചുവയ്ക്കാതെയാണ് അകത്തേയ്ക്കു കയറുന്നത്. ഇപ്പോൾ കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും ആഞ്ഞടിക്കുകയാണല്ലോ.. നമുക്ക് എല്ലാത്തരത്തിലും വീണ്ടുവിചാരത്തിനുള്ള സമയമാണ്. പ്രകൃതിക്ക് ദോഷം വരാതെ ശുചിത്വബോധത്തോടുകൂടി നാം പെരുമാറേണ്ട സമയമാണിത്. നല്ലൊരു മാതൃക ലോകത്തിനു കാണിച്ചുകൊടുക്കാൻ നമ്മുടെ കൊച്ചുകേരളത്തിനു കഴിഞ്ഞത് നമുക്ക് ഏവർക്കും അഭിമാനിക്കാൻ വക നൽകുന്നു...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ