ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ഉദിക്കാമെന്ന പ്രതീക്ഷയോടെ

20:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഉദിക്കാമെന്ന പ്രതീക്ഷയോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉദിക്കാമെന്ന പ്രതീക്ഷയോടെ


മനുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണി ഉയർന്നുകൊണ്ട് കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്.കഴിഞ്ഞ കുറേ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്ന വാർത്തകളും കേട്ടുകൊ ണ്ടിരിക്കുന്ന സംസാരങ്ങളും കൊറോണ വൈറസിനെ പറ്റിയാണ്.ലോകം മുഴുവൻ ഭീതിയുടെ നടുവിൽ നിറഞ്ഞ്ല നിൽക്കുമ്പോൾ പ്രതീക്ഷയുടെ വാതിൽ തുറക്കാനായി കാത്തുനിൽക്കുകയാണ് നാം.ജാതി-മത-വർഗ്ഗ-ചിന്തകളില്ലാതെ ഒറ്റുകെട്ടായി പ്രവർത്തിച്ച് പോകുന്നു.

ഈ ലോക്ഡൗണ കാലഘട്ടത്തിൽ ഭീതിയുടെ ഒരു നേർരേഖ ചിത്രം നമ്മുടെ ഒക്കെ മുമ്പിൽ തുറന്നുവെടച്ചിരിക്കുകയാണെങ്കിലും കൊറോണ നമ്മെ കുറച്ച് നല്ല കാര്യങ്ങൾ കൂടി പറഞ്ഞു തരുന്നു.വീട്ടുകാരുമായി മിണ്ടാതിരിന്നുവരുെ കാര്യങ്ങൾ പങ്കുവെക്കാതെ നടന്നിരുന്നു എന്നാൽ ഇപ്പോൾ ലോക്ഡൗൺ കാലത്ത് നമ്മുക്ക് കാര്യങ്ങൾ പരസ്പരം പങ്കുവെക്കാനും വീട്ടുകാരുമൊത്ത് ടി.വി. കാണാനുമൊക്കെ സമയമുണ്ട്.

പ്രക‍ൃതിക്കൊണ്ടായ മാറ്റം ഒരു വലിയ മാറ്റം ഒരു വലിയ മാറ്റം തന്നെയാണ്.മനുഷ്യർ കാണേണ്ട കാഴ്ചയാണ് ഇത് ഇപ്പോൾ പ്രക‍ൃതി ഒരു വിധത്തിലും മലിനമാക്കപെടുനില്ല. സത്ചിന്തകൾ മനസ്സിനെയും ശരീരത്തെയും ഹ‍ൃദയത്തെയും സന്തോഷവാനാക്കുന്നു.നല്ല ശീലങ്ങൾ വളർത്തുവാനും ചില ശീലങ്ങൾ മാറ്റുവാനും ഈ ലോക്ഡൗൺ കാലഘട്ടം നമ്മുക്ക് പ്രയോജനപ്പെട്ടുതാം.കൊറോണയെ തടുക്കാം നമ്മുക്ക് അതിജീവിക്കാം.

ആയില്യകൃഷ്ണ ചന്ദ്ര
5ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം