മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ കാലവും, ആരോഗ്യ സംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലവും, ആരോഗ്യ സംരക്ഷണവും      

കൊറോണ കാലവും, ആരോഗ്യ സംരക്ഷണവും

നമ്മുടെ ഈ ലോകം ഇപ്പോൾ കൊറോണ എന്ന മഹാമാരി അഭിമുഖീകരിച്ചു കൊണ്ട് ഇരിക്കുകയാണെല്ലോ. ഈ കാലത്തു മറ്റെല്ലാത്തിലും ഉപരി നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആദ്യമേതന്നെ ആരോഗ്യം എന്താണെന്ന് നാം അറിഞ്ഞിരിക്കണം. സമ്പൂർണ, ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം.

                 ശരീരത്തിന്റെ  ആരോഗ്യമാണ് നമ്മുടെ മനസ്സിന്റെ ആരോഗ്യവും. ഒരുപക്ഷെ ഈ കൊറോണ കാലത്ത് നാം നമ്മുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ, അത് നമ്മുടെ ജീവിതത്തെ തന്നെ നാശകരമായ പാതയിലേക്ക് നയിച്ചേക്കാം. 
 
                   ഏറ്റവും കൂടുതൽ ആരോഗ്യമുള്ള മനുഷ്യർ ഏത് കാലഘട്ടത്തിലാണ് ഉള്ളത് എന്നു ചോദിച്ചാൽ അധികം ഒന്നും തപ്പേണ്ട, നമ്മുടെ മുത്തശ്ശന്മാരിലേക്കോ, മുതുമുത്തശ്ശന്മാരിലേക്കോ ഒന്ന് നോക്കിയാൽ മതി. അവിടെ മതിലുകൾ ഇല്ല, കെട്ടുകൾ ഇല്ല. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നാളുകളായിരുന്നു അന്ന്.ഒരുപക്ഷെ ഈ കൊറോണാ കാലം നമ്മളെ ആ നാളുകളിലേക്ക് കൊണ്ടുപോയേക്കാം. അതിനാൽ നമ്മുക്ക് ഒരുമിച്ചു പൊരുതാം, ആരോഗ്യം സംരക്ഷിച്ചു kondu, നല്ല നാളെക്കായി..... 



ജൂവൽ മെറീനാ മാത്യുസ്
8 A മൗണ്ട് ബഥനി മൈലപ്ര,
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം