ഡയററ് ലാബ് കുറുപ്പംപടി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
‍ഞാൻ കൊറോണ


ഞാൻ കൊറോണ.
കോവിഡ് 19 എന്നും ആളുകൾ വിളിക്കും.

നിങ്ങൾക്ക് എന്നെ ഭയമാണ് എന്നെനിക്കറിയാം. അതിനുള്ള കാരണവും വളരെ വലുതാണ്. ചൈനയിലെ വുഹാൻ എന്ന പ്രദേശമാണ് ഞാൻ ആദ്യം കീഴടക്കിയത്. പിന്നീട് ഞാൻലോകമൊട്ടാകെ വ്യാപിച്ചു. ഇറ്റലി, സ്പെയിൻ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ..... അങ്ങനെയങ്ങനെ..... നമ്മുടെ ഇന്ത്യയിലും. അമേരിക്ക, സ്പെയിൻ മുതലായ രാജ്യങ്ങളിൽ ആയിരങ്ങളാണ് ഓരോ ദിവസവും മരണത്തിന് കീഴടങ്ങുന്നത്. എന്നെ പിടിച്ചുകെട്ടുന്നതിൽ ആരും ഇതുവരെ വിജയിച്ചിട്ടില്ല.

എനിക്കെതിരെ ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും വില്ലനായി നിങ്ങളുടെ ഇടയിൽ വരാം. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവരിലും ആണ് ഞാൻ കൂടുതൽ നാശം വിതയ്ക്കുന്നത്.

ആളുകളുടെ ശരീരത്തിൽ വളര പെട്ടെന്ന് കയറി പിടിക്കാൻ കഴിയും എന്നുള്ളതാണ് എന്റെ പ്രത്യേകത. ശരീരസ്രവങ്ങളിലൂടെയും സമ്പർക്കത്തിലൂടെയും പടർന്നുപിടിക്കുന്ന എന്നെ നിങ്ങൾക്ക് കീഴടക്കാൻ കഴിയണമെങ്കിൽ, കൈ സോപ്പു കൊണ്ടോ സാനിറ്റൈസർ കൊണ്ടോ ഇടക്കിടക്ക് വൃത്തിയായി കഴുകണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ അല്ലെങ്കിൽ മാസ്ക് കൊണ്ടോ മൂക്കും വായും മറയ്ക്കണം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നിശ്ചിത അകലം പാലിക്കണം.

ഇതുവരെ കാണാത്ത കാഴ്ചകളും അനുഭവങ്ങളും ആയിരിക്കും കൊറോണ വ്യാപനം മൂലം നിങ്ങൾ അനുഭവിച്ചറിയുന്നത്. ബസ്സുകളില്ല, കടകളില്ല, ആരാധനാലയങ്ങളില്ല, ആഘോഷങ്ങളില്ല, എന്തിന് ? വീടിന് പുറത്തിറങ്ങാൻ പോലും പാടില്ല. ഇതെല്ലാം നിങ്ങൾക്ക് തികച്ചും ആസഹനീയമായ അനുഭവങ്ങൾ ആയിരിക്കും എന്നെനിക്കറിയാം.
എന്നിട്ടും നിങ്ങൾ എങ്ങനെ.......?
ഓ, നിങ്ങളെല്ലാവരും ഒത്തുചേർന്ന് എന്നെ തുരത്തുവാനുള്ള ശ്രമത്തിലാണല്ലോ. ശരി നടക്കട്ടെ.

ഭയമല്ല. കരുതലാണ്, ജാഗ്രതയാണ് വേണ്ടത്.

അലോന സിജു
VII A ഡയറ്റ് ലാബ് യു.പി.സ്കൂൾ, കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ