പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പുതുനാമ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthalam l p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷയുടെ പുതുനാമ്പുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയുടെ പുതുനാമ്പുകൾ

ലോകത്തിന്റെ അവകാശം തന്റേത് മാത്രമെന്ന് അവകാശപ്പെട്ടിരുന്ന മനുഷ്യ കുലത്തെ മുട്ടുകുത്തിക്കാൻ, നിശ്ചലരാക്കാൻ കേവലം കണ്ണുകൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു വൈറസിനു സാധിച്ചു എന്ന് പറയുന്നതിൽ യാതൊരു അത്ഭുതവും തോന്നേണ്ടതില്ല. കാരണം അത്രമേൽ സ്വാർത്ഥവും നിഷ്ഠൂരവും ആയിരുന്നു പ്രകൃതിയോടുള്ള മനുഷ്യരുടെ ഇടപെടൽ. മനുഷ്യർ ആർത്തി മൂത്ത് വെട്ടിയും കൊന്നും ചുട്ടെരിച്ചും നശിപ്പിച്ച സസ്യ ജന്തു ജാലങ്ങൾ മനുഷ്യരെല്ലാം വീട്ടിൽ ഒതുങ്ങിയ ഈ സാഹചര്യത്തിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിടർത്താൻ തുടങ്ങിയിരിക്കുകയാണ്. മണ്ണും വായുവും ജലവും മാലിന്യമുക്തമായി.മനുഷ്യന്റെ കരസ്പർശത്താൽ താറുമാറായിരുന്ന കാടിന്റെ താളം ഇന്ന് വീണ്ടും സ്വാഭാവിക ഗതിയിലായി. പ്രകൃതിയിൽ മാത്രമല്ല മനുഷ്യമനസ്സുകളിലും സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും സന്ദേശങ്ങൾ പടർന്നുകഴിഞ്ഞിരിക്കുന്നു. ഓർക്കാം ഈ മാറ്റങ്ങൾ എല്ലാം ഉണ്ടാക്കിയത് ഇത്തിരിപ്പോന്ന ഒരു വൈറസ് ആണെങ്കിൽ അതിലേറെ വലിപ്പവും, ഒത്ത വിവേകവും ചോരയും നീരും ഉള്ള മനുഷ്യന് എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് കൂടി ചിന്തിക്കേണ്ട സമയം കൂടിയാകട്ടെ ഈ കൊറോണക്കാലം. ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം

അഞ്ജിത ഗിരീഷ്
5 പുത്തലം എൽ പി എസ്
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം