ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വമെന്ന മൂന്നക്ഷരം

ജീവിതത്തിൽ വളരെ പ്രധാനം
 
ദേഹം, പരിസ്ഥിതി, ഗൃഹം
 
ഇവയെല്ലാം നാം ശുചിയാക്കണം

ഇവയെല്ലാം ശുചിയാക്കിടുമ്പോൾ

മർത്യരെ, രോഗമെല്ലാം നാടുവിടും
 
ഓർക്കുകവേണം.



ശുചിത്വമേറിടുമ്പോൾ

കൂട്ടുകാരെ ഓർക്കണം
 
രോഗപ്രതിരോധവും കൈവരും

 പിന്നയോ, വ്യാധികൾ മഹാമാരികൾ

നമ്മെ വിട്ടോടിയകന്നിടും
 
കോളറ, സാർസ്, വസൂരി എന്നിവയും

നിപ്പയും തുരത്തി നാം, ഇനി

കൊറോണ എന്ന മഹാമാരിയെ

നാം അതിജീവിക്കും നിശ്ചയം.


ശുചിത്വത്തിലൂടെ നാം തുരത്തണം

കൊറോണയെന്ന വൈറസിനെ

കൈ കഴുകിയും, മുഖാവരണം ധരിച്ചും

സാമൂഹിക അകലം പാലിച്ചും

ഈ ശുചിത്വശീലങ്ങൾ പാലിച്ചാൽ

മർത്യരെ, കൊറോണ നാടുവിടും

ഓർക്കുകവേണം


ഞാൻ ഉൾപ്പെട്ട പുതു തലമുറ അറിയണം

അതിജീവിക്കും നമ്മൾ അതിജീവിക്കും

ശുചിത്വത്തിലൂടെ ഏത് മഹാമാരിയേയും.

അഷസ്. എസ് .സുബാഷ്
4 ഗവ.എൽ.വി.എൽ.പി.എസ്.മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത