ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ കോവിഡ് കാലത്തെ കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ കാക്ക

ഒരു കുളത്തിൽ കുറേ മീനുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അതിൽ ഒരു സ്വർണ നിറമുള്ള മത്സ്യം ഉണ്ടായിരുന്നു. അവന്റെ സ്വർണനിറത്തിൽ അവൻ ഭയങ്കര അഹംകാരിയായിരുന്നു. അവൻ അവിടുത്തെ കുഞ്ഞുമൽസ്യങ്ങളെയും മറ്റു ചെറുജീവികളെയും എല്ലാം ആക്രമിക്കുകയും അവരെ അകത്താക്കുകയും ചെയ്യും. ഇതെല്ലാം കണ്ടുകൊണ്ടു കുളക്കരയിൽ ഒരു തവള അപ്പുപ്പൻ ജീവിച്ചിരുന്നു. മറ്റു മീനുകൾ അവനോട് എപ്പോഴും പറയും, നീ ഇങ്ങനെ ചെയ്താൽ ഇത് ദോഷമാണ്. എല്ലാവർക്കും ഇവിടെ ജീവിക്കണം.

ഒരു ദിവസം കുളത്തിനു മുകളിൽ നിറയെ കാക്കകൾ വട്ടമിട്ടു പറക്കുന്നത് തവള കണ്ടു. തവള അവരോട് ചോദിച്ചു, നിങ്ങൾ എന്താ ഇവിടെ വന്നത്? നിങ്ങൾക്ക് നാട്ടിൽ ഭക്ഷണമില്ലേ? കാക്കകൾ പറഞ്ഞു, തവള അമ്മാവൻ ഇതൊന്നും അറിഞ്ഞില്ലേ, ലോകം മുഴുവനും മനുഷ്യർക്ക് കൊറോണ എന്ന രോഗം ബാധിച്ചിരിക്കുകയാണ്. ആരും പുറത്തിറങ്ങുന്നില്ല. എങ്ങും ആഘോഷങ്ങളും കല്യാണവും ആഹാരവും ഒന്നും ഇല്ലാ, എന്തിനേറെ അമ്പലങ്ങൾ അടച്ചിട്ടത് മൂലം ഞങ്ങൾക്ക് ബലിച്ചോർ പോലും ഇല്ല. അതാണ്‌ ഞങ്ങൾ ഇങ്ങോട്ട് ആഹാരം തേടി വന്നത്. ഈ സമയത്ത് ഒരു കാക്കയുടെ കണ്ണിൽ സ്വർണമീനിനെ പെട്ടു. അവൻ പറന്നു വന്നു അതിനെ കൊത്തി. മീനിന്റെ ഒരു ചിറകും കുറച്ചു മാംസവും പോയി. അവൻ വേദന കൊണ്ട് പുളഞ്ഞു.

 തവള അമ്മാവൻ പറഞ്ഞു, നീ മറ്റുള്ള ജീവികളോട് കാണിച്ചതിനുള്ള ശിക്ഷയാണ് ഇത്‌. നോക്കു മനുഷ്യൻ നമ്മുടെ കുളത്തിനോടും വയലിനോടും നദികളോടും ചെയ്ത ക്രൂരതയുടെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. മീനുകളും അത് ശെരിവെച്ചു. അന്നുമുതൽ സ്വർണമീനും എല്ലാവരെയും അവിടെ ജീവിക്കാൻ അനുവദിച്ചു.

ഗുണപാഠം : നമുക്ക് ജീവിക്കാൻ ഉള്ളത് എല്ലാം പ്രകൃതിയിൽ ഉണ്ട്. അത്യാഗ്രഹത്തിനുള്ളത് ഇല്ല.

കാളിദാസൻ.എസ്
4A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ