ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല/അക്ഷരവൃക്ഷം/അങ്ങിനെ ഒരു അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അങ്ങിനെ ഒരു അവധികാലം

ഗണിച്ചും ഹരിച്ചും പഠിച്ചും
മടുത്തുഞാൻ
വീണ്ടുമൊരവധിക്കായ് വല്ലാതെ കൊതിച്ചുഞാൻ
ബന്ധുവീട്ടിൽ പോയി
ബന്ധം പുലർത്തേണം
കാണാത്തനാടുകൾ
ചുറ്റിയടിക്കേണം
കൂട്ടരോടൊത്ത് കളിച്ചാർത്തുല്ലസിക്കേണം
മോഹങ്ങളോരോന്നായ് എന്നിൽ നിറയവേ
അവധിയായ് വന്നിതാ
ഭീതിയുടെ നാളുകൾ
യാത്രിയുമില്ല കളികളുമില്ല
വീട്ടിലടച്ചിരിപ്പതുമാത്റം
എങ്കിലും നേട്ടങ്ങളുണ്ടായെനിക്ക്
വായന എന്നുടെ കൂടെപ്പിറപ്പായ് വർണ്ണങ്ങൾ കൊണ്ടൊരു മായികലോകവും തീർത്തു ഞാൻ
അമ്മതൻ സ്വന്തം അടുപ്പിനരികിലെ കടുകും
ജീരകവും കണ്ടറിഞ്ഞിന്നലെ
പക്ഷികൾക്കായൊരു തണ്ണീർകുടവും
മുറ്റത്തെ മാവിലൊരുക്കിവെച്ചു
അങ്ങിനെ അവധിയെ സമ്പുഷ്ട്ടമാക്കി
നാളുകളിങ്ങനെ കൊഴിഞ്ഞീടുന്നു

 

ഖദീജ സഫ
6 A ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത