എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ മാതൃക

ലോകത്തെ ഭീകരതയുടെ മുൾമുനയിൽ നിർത്തിയ ദിവസങ്ങളിലൂടെ നാം അതിജീവനത്തിന്റെ വഴികൾ തേടി അലയുകയായിരുന്നു. ശാസ്ത്ര ലോകം കൈവയ്ക്കാത്ത കണ്ടുപിടിത്തങ്ങൾ ഇല്ല എന്ന് നാം പലപ്പോഴും പറഞ്ഞിരുന്നു. എങ്കിൽ നമുക്ക് തെറ്റുപറ്റി. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസിനെ തുടച്ചുനീക്കാൻ ഒരു ശക്തിക്കും കഴിഞ്ഞില്ല. ലോകം മുഴുവനും കൊറോണ എന്ന മഹാ മാരിക്കു മുന്നിൽ അകപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ കൊച്ചു കേരളാ ഒരു മാതൃക ആവുകയാണ്. പല രാജ്യങ്ങളും പ്രതിവിധി തേടിയത് നമ്മളോടാണ്. സാമൂഹ്യ അകൽച്ചയും ശരീരശുദ്ധിയും മുൻനിർത്തി ഭരണകൂടത്തെയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും നമ്മൾ പാലിച്ചപ്പോൾ ചെറുത്തു നിൽപ്പിന്റെ നിർവ്വചനം കേരളം എന്ന് പലരും പറഞ്ഞു. ഇവിടം കൊണ്ട് തീർന്നില്ല. ഇനിയും ദൗത്യങ്ങൾ ഉണ്ട്. അതനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. അതിജീവിക്കുകതന്നെ ചെയ്യും നാം. ഭയം വേണ്ട. ജാഗ്രത മതി . നമ്മൾ അതിജീവിക്കും

മുഫ്ലിഹ്. പി
1 A എ എൽ പി സ്കൂൾ കിഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം