ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പണ്ടു പണ്ട് ഒരു വീട്ടിൽ ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു.അവർ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കും. അങ്ങനെ അവർക്ക് രണ്ട് കുട്ടികളുണ്ടായി.പക്ഷെ കുട്ടികൾക്ക് തീരെ വൃത്തിബോധമുണ്ടായിരുന്നില്ല.അവർ ചെളിയിലും ചപ്പുചവറുകൾക്കിടയിലും കളിക്കും. അവയൊക്കെ വീട്ടിനകത്തേക്ക് കൊണ്ടുവരികയും ചെയ്യും. കുളിക്കാൻ മടിയാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർക്ക് അസുഖം വന്നു.അച്ഛനും അമ്മയും അവരെ ആശുപത്രിയിൽ കൊണ്ടു പോയി.ഡോക്ടർ അവരോട് നല്ല വൃത്തിയും വെടിപ്പും പാലിച്ചാൽ നിങ്ങളുടെ അസുഖം മാറുമെന്ന് പറഞ്ഞു. എന്നും കുളിക്കുകയും വേണം. ഇനി ഞങ്ങൾ വ്യക്തി ശുചിത്വമുള്ള കുട്ടികളായി വളരാമെന്ന് അവർ ഡോക്ടർക്ക് വാക്കു കൊടുത്തു. പിന്നീട് അവർ നല്ല കുട്ടികളായി ജീവിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |