ചിറ്റാരിപ്പറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ഇങ്ങനെയും അവധിക്കാലം

18:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14607 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെയും അവധിക്കാലം

ഈ വർഷം മാർച്ച് മാസം വേഗത്തിൽ സ്കൂൾ അടച്ചു. കാരണം കോവിഡ്. കൊറോണ വൈറസിനെ കുറിച്ച് വാർത്തകളിൽ കേട്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല. പിന്നെ നമ്മുടെ ജില്ലയിലും എത്തി എന്നറിഞ്ഞപ്പോൾ ആകെ പേടി തോന്നി. സ്കൂൾ അടച്ചപ്പോൾ സന്തോഷം തോന്നിയെങ്കിലും കൊറോണ വൈറസ് കാരണം മരിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി. നമ്മുടെ ജില്ലയിലും കൊറോണ വൈറസ് എത്തിയപ്പോൾ എനിക്ക് പേടി തോന്നി. പക്ഷെ പേടിച്ചിരിക്കയല്ല വേണ്ടത്. നാം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുകയും പുറത്ത് പോയി കൂട്ടം കൂടിയിരിക്കാതിരിക്കുകയും, മാസ്ക് ധരിക്കുകയും ചെയ്താൽ കൊറോണ വൈറസ് പടരുന്നത് തടയാം.

പുറത്തെങ്ങും പോകാൻ കഴിയാതെ വീട്ടിലിരുന്ന് മടുത്തു. സ്കൂൾ വേഗം തുറന്ന് കൂട്ടുകാരോടൊത്ത് കളിക്കാനും പഠിക്കാനും കൊതിയായി. കൊറോണ വൈറസ് അകറ്റാൻ നമ്മുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ശുചിത്വം പാലിക്കുക.

ഗുഗൻ
2 ചിറ്റാരിപ്പറമ്പ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം