എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/ഒരു നല്ല നാളേയ്ക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു നല്ല നാളേയ്ക്കുവേണ്ടി

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അവസ്ഥ ഇന്നാകെ മാറിയിരിക്കുന്നു.പാടങ്ങളും പുഴകളും തോടുകളും കുളങ്ങളുമെല്ലാം നിറഞ്ഞ ഹരിതാഭമായ നമ്മുടെ നാട് ഇന്ന് ചിത്രങ്ങളിലും കവിതകളിലും മാത്രം.ഇവിടെ ഇന്ന് കുളങ്ങളില്ല പാടങ്ങളില്ല മരങ്ങളോ കുന്നുകളോ ഒന്നുമില്ല.പാടങ്ങളും കുളങ്ങളും നികത്തി മനുഷ്യർ മണിമാളികകൾ പണിതു.മരങ്ങളെല്ലാം വെട്ടിനശിപ്പിച്ചു.നാം കാണുന്നത് ചെടികളുടെ പച്ചപ്പല്ല, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരമാണ്. പ്ലാസ്റ്റിക്ക് കത്തുമ്പോൾ അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നു, ഇതിന്റെ അവശിഷ്ടങ്ങൾ മണ്ണിൽ കാലങ്ങളോളം നശിക്കാതെ കിടക്കുന്നു.അത് പ്രക്യതിയ‍്ക്കൂം മനുഷ്യനും ആപത്താണ്. പ്സാസ്ററിക്ക് നിരോധനം അതിനൊരു പ്രതിവിധിയാണ്. പ്രക്യതിയെ സംരക്ഷിക്കേണ്ടത് നാം ഒരോരുത്തരുടേയും കടമയാണ്.സുഗതകുമാരി ടീച്ചർ പറഞ്ഞതുപോലെ: ഒരു തൈ നടാം...................നല്ല നാളേയ്ക്കുവേണ്ടി..........

അഭിനന്ദ് കെ എ
6A എം യു പി എസ് പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം