കെ എ എം യു പി എസ് പല്ലന/അക്ഷരവൃക്ഷം/കോറോണക്കാലത്തെ നന്മ മരം

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണക്കാലത്തെ നന്മ മരം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണക്കാലത്തെ നന്മ മരം

രജിഷ നന്നേ പുലർച്ചെ ഉണർന്നു. അമ്മയുടെ ചികിത്സക്കായി നഗരത്തിലെ ആശുപത്രിയിൽപോകേണ്ടതുണ്ട്. വാടകയ്ക്ക് വിളിച്ച ഒരു വാഹനത്തിൽ കയറി അവർ യാത്ര പുറപ്പെട്ടു.

പതിവിന് വിപരീതമായി നഗരവീഥികൾ ഒഴിഞ്ഞു കിടക്കുന്നു. എങ്ങും കനത്ത മൂകത. ലോകം കൊറോണ വൈറസ്സിന്റെ പിടിയിലമർന്നവാർത്ത അവൾ പത്രത്തിലൂടെ അറിഞ്ഞിരുന്നു.അമ്മയ്ക്ക് ഒപ്പം യാത്ര ചെയ്യുമ്പോൾ വഴിയരികിൽ കർമനിരതരായ പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗ മനസ്സിനെ കുറിച്ചാണ് ചിന്തിച്ചത്.

മഹാമാരിയുടെവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ഡൗണിലായപ്പോൾ, മഴയെന്നോ വെയിലെന്നോ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ജനങ്ങളുടെ നന്മക്കു വേണ്ടിയാണല്ലോ ഊണും ഉറക്കവും ഉപേക്ഷിച്ചു ഇവർ കർമ്മം ചെയ്യുന്നതെന്നു ഓർത്തപ്പോൾ സ്നേഹ ബഹുമാനത്തോടെ ഒരു ബിഗ് സല്യൂട്ട് കൊടുക്കാനാണ് അവൾക്കു തോന്നിയത്.

അപ്പോഴേക്കുംവാഹനം ആശുപത്രിയിൽ എത്തിക്കഴിഞ്ഞിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ അവരെസഹായിക്കാനായി അടുത്തു ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു. കൈയിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്നും പകർന്നു കൊടുത്ത ഒരു ഗ്ലാസ്സ് കട്ടൻചായനിർവൃതിയോടെ അദ്ദേഹം കുടിക്കുന്നത് കണ്ടു. നന്ദി പറഞ്ഞു തന്റെഡ്യൂട്ടിയിൽ വ്യാപൃതനായി.

അന്നുമുതൽഡ്യൂട്ടിചെയ്യുന്ന നിയമപാലകർ അവളുടെ കാരുണ്യ പാത്രമായി. തന്നാൽ കഴിയുംവിധം പ്രാതലും ചായയും എത്തിച്ചുകൊടുക്കുവാൻ രജിഷ തുടങ്ങി. കുഞ്ഞുന്നാൾ മുതൽ അമ്മ പറഞ്ഞുകൊടുത്ത ഗുണപാഠങ്ങൾഅവളിലെ നന്മ മരത്തെ ഉണർത്തി.

"നമ്മൾ ഉണ്ടില്ലെങ്കിലും മറ്റുള്ളവരെ ഊട്ടുക ", "സ്നേഹമാണഖിലസാരമൂഴിയിൽ "

ത്വയ്യിബ നസ്രിൻ
6 കെ എ എം യു പി എസ് പല്ലന
അമ്പലപുഴാ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ