ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 4 }} <center> <poem> വൃത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

വൃത്തിയുള്ള ഗാത്രത്തിലെ ആരോഗ്യമതു ണ്ടാവൂ,
ആരോഗ്യമത് ഉണ്ടാവാൻ ശുചിത്വം പാലിക്കണം.


വൃത്തി എന്നത് വാക്കിൽ ഒതുക്കല്ലെ,
പ്രവർത്തിയാൽ അത് കാണണം നമ്മിൽ.
തകൃതിയാൽ എന്തെങ്കിലും ചെയ്തീടുകിൽ,
വികൃതി യാൽ എന്തു നേട്ടം എന്നോർക്കണം.

പരിസര ശുചിത്വം ഉണ്ടെങ്കിൽ നമ്മുടെ
വീടിന് ചുറ്റിലും ശുദ്ധവായു നിറഞ്ഞിടും.
ശുദ്ധമായ ഒരു അന്തരീക്ഷത്തിൽ,
ശരീരത്തിന് ആരോഗ്യം ലഭിക്കും എന്ന് ഓർക്കണം

നിത്യേന കുളിച്ച് വൃത്തി വരുത്തണം,
ആഹാരത്തിനു മുമ്പ് കൈകൾ കഴുകണം,
ഇങ്ങനെയോരോരോ പ്രവർത്തിക്കു ശേഷവും
ശുചിത്വം പാലിക്കു കിൽ ആരോഗ്യം നിശ്ചയം.

ശ്വേത എസ്
7 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത