ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/ശുചിത്വമുറപ്പിക്കാം പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമുറപ്പിക്കാം പ്രതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമുറപ്പിക്കാം പ്രതിരോധിക്കാം

ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ എന്ന പ്രദേശത്തെ മാംസ മാർക്കറ്റിൽ നിന്നാണെന്നാണ് ഗവേഷകരുടെ നിഗമനം. വൈറസ് വ്യാപനം തടയുന്നതിന് ചൈന രാജ്യത്ത് കടുത്ത ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ കൃത്യമായ വിവരങ്ങൾ ചൈന പുറത്ത് വിടാതിരുന്നതാണ് കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാൻ കാരണം. തുടക്കത്തിൽ തന്നെ ചൈന കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ പ്രത്യാഘാതം കുറക്കാൻ കഴിയുമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഹുബേ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഹ്വാനാൻ മാർക്കറ്റിൽ നിന്നാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ആദ്യമായി കോവി‍‍ഡ് ബാധ ഉണ്ടായത്. മൈക്രോസ്‍കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് ഈ വൈറസിന് വന്നത്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കാര്യം ആദ്യ രോഗം റിപ്പോർട്ട് ചെയ്ത് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ചൈന പുറത്ത് വിട്ടത്. ഈ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ചൈനക്കാർ രോഗവും വഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഇതുകാരണം വളരെ പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം കുതിച്ചുയർന്നു.

ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്‍തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് എത്തിയ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കാണ്. കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണിവർ. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളിലാണ് പിന്നീട് കൊറോണ കണ്ടെത്തിയത്. രോഗവ്യാപനത്തെ തുടർന്ന് പരിശോധനയിൽ പോസിറ്റീവ് ആയിരുന്ന എല്ലാവരേയും മെഡിക്കൽ കോളേജുകളിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ തുടങ്ങി. സർക്കാർ സംസ്ഥാന ദുരന്തമായി ഇതിനെ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരിൽ നിന്നും വൈറസ് വളരെ പെട്ടെന്ന് തന്നെ മറ്റുളളവരിലേക്ക് വ്യാപിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന ഉദ്ദേശ്യത്തോടെ 2020 മാർച്ച് 22ന് ഇന്ത്യയിലൊട്ടാകെ ജനത കർഫ്യൂ പ്രഖ്യാപിച്ചു. ഇത് വളരെ വിജയകരമായിരുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് വ്യാപനം ധ്രുതഗതിയിൽ തുടർന്നു. ഓരോ ദിവസവും ഇരട്ടിയിലധികം രോഗബാധിതരും മരണവും കൂടി വന്നു. ഇത് ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്‍ത്തി. കോവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിക്കുമ്പോൾ കേരളം അതിജീവനത്തിന്റെ മാതൃക കാണിച്ചു.

ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും.രോഗം തിരിച്ചറിയുന്നതിന് അഞ്ച് മുതൽ പത്ത് ദിവസം വരെ എടുക്കും.ഈ വൈറസിന് വാക്സിനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്ക് പോകുകയോ, രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ലോകം മുഴുവൻ ഇന്നേറ്റവും ഭയത്തോടെ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ഇടയ്‍ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തുക എന്നിവയിലൂടെ ഈ വൈറസിൽ നിന്നും രക്ഷ നേടാം.

ഫാത്തിമ റിയ
6 സി ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം