ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം.
വ്യക്തിശുചിത്വം.
ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണി യായിരിക്കുന്നത് നോവൽകൊറോണ വൈറസ് ആണ്. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് തുമ്മുമ്പോഴും , ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും ഇവ വായുവിൽ പടരുകയും ആളുകളിലേക്ക് വൈറസ് പടരുകയും ചെയ്യും വൈറസ് സാന്നിധ്യം ഉള്ളവരെ സ്പർശിക്കുമ്പോഴോ , ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റേആളിലേക്ക് പടരാം അതിനാൽ വ്യക്തിശുചിത്വമാണ് കൊറോണ പടരുന്നത് ഒരു പരിധി വരെ തടയാനുള്ള മാർഗം. അതിനുവേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതി ആണ് Break the chain", കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം , തുമ്മുമ്പോഴും , ചുമക്കുമ്പോഴും മൂക്കും വായും തുവാല ഉപയോഗിച്ച് മൂടുക . കൈകൾ കൊണ്ട് കണ്ണ് , മൂക്ക് , വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്നശീലം ഒഴുവാക്കണം. യാത്രകൾ കുറക്കണം , അനാവശ്യമായ ആശുപത്രിയിൽ സന്ദർശനം ഒഴിവാക്കുക. നമ്മൾ നല്ലതുപോലെ വ്യക്തിശുചിത്വം പാലിച്ചാൽ രോഗങ്ങളിൽ നിന്ന് മുക്തി നേടാം നല്ല ആരോഗ്യം വീണ്ടെടുക്കാം ........
|