ഉപയോക്താവ്:ഗവ:ഹൈസ്കൂൾ പെരിങ്ങൊളം

Schoolwiki സംരംഭത്തിൽ നിന്ന്
02:44, 6 മേയ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssperingolam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗവ:ഹൈസ്കൂൾ പെരിങ്ങൊളം
വിലാസം
പെരിങ്ങൊളം

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-05-2010Ghssperingolam



കുന്ദമംഗലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് പെരിങ്ങൊളം‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. പെരിങ്ങൊളം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചക്കോടിയില്‍ രാവുണ്ണി നായര്‍ 1923-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1925 ല്‍ താലൂക്ക് ബോര്‍ഡ് പ്രസിഡന്‍റായിരുന്ന വി.വി.രാമയ്യരുടെ ഓരോ വില്ലേജിലും ഓരോ വിദ്യാലയം എന്ന നിര്‍ദേശം, സാമൂഹിക പ്രവര്‍ത്തകനും വിദ്യാങൃഭ്യാസ കുതുകിയുമായ ചക്കോടിയില്‍ രാവുണ്ണി നായര്‍ക്ക് പ്രചോതനമായി. പെരുവയല്‍ പഞ്ചായത്തിലെ പെരിങ്ങൊളത്ത് രാവുണ്ണിനായര്‍, സ്വന്തം വീട്ടില്‍ 22 കുട്ടികളുമായി 1923ല് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് 1500ഓളം കുട്ടികള്‍ പഠിക്കുന്ന പെരിങ്ങൊളം ഗവ: ഹൈസ്ക്കൂളായത്. 1927ല് ചെമ്പകശ്ശേരി വിഷ്ണു നമ്പൂതിരി മാനേജറും നാദാപുരം സ്വദേശി ശങ്കരക്കുറുപ്പ് ആദ്യത്തെ ഹെഡ്മാസ്റ്ററും ,ശങ്കുണ്ണി നായര്‍ ആദ്യത്തെ വിദ്യാര്‍ത്ഥിയുമായ് എല്‍.പി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. കേളു നമ്പ്യാര്‍, ടി.കെ കൃഷ്ണന്‍ നായര്‍, രാമക്കുറുപ്പ് എന്നിവര്‍ അദ്ധ്യാപകരുംമായിരുന്നു. 1957 ല് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും യു.പി.യായി ഉയര്‍ത്തുകയും ചെയ്തു. അന്ന് 3 ക്ലാസ് മുറികളും 140 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്. ഹൈസ്ക്കൂളിനുവേണ്ടിയുള്ള കാത്തിരിപ്പ് 1950 വരെ നീണ്ടു.നാട്ടുകാരുടെയും സാമൂഹിക രാഷ്ട്രീയ - സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടെയും ഫലമാണ് ഹൈസ്ക്കൂള്‍. നിര്‍മ്മാണ കമ്മിറ്റിയില്‍ പെരിങ്ങൊളത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശസ്തരും പ്രമുഖരുമായ പലരും അംഗങ്ങളായിരുന്നു. കമ്മിറ്റി നാട്ടുകാരുമായി സഹകരിച്ച് മൂന്നേക്കര്‍ സ്ഥലം വാങ്ങി. സ്ക്കൂളിനുവേണ്ടി ഗവണ്‍മെന്‍റിനു നല്‍കി. സൌജന്യവും നാമമാത്രവുമായ വിലയ്ക്കാണ് നാട്ടുകാര്‍ ഈ സ്ഥലം വാങ്ങിയത്.തുടക്കത്തില്‍ ഓരോ ഡിവിഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നും ഇന്നും സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത് സെഷണല്‍ സമ്പ്രദായത്തിലാണ്. 7 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ രാവിലെയും 1 മുതല്‍ 6 വരെയുള്ള ക്ലാസുകള്‍ ഉച്ചക്കുശേഷവും പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി ക്കും ഹൈസ്കൂളിനുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.വേദാംബിക, കെ.വിജയന്‍, ലീലാവതി, സുമതി, ഒ.പി.ഗോവിന്ദന്‍ നമ്പൂതിരിപ്പാട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചന്ദ്രാത്മജന്‍ - എം.എ.എം.ഒ. കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകന്‍

വഴികാട്ടി