ലൂഥറൻ എൽ. പി. എസ് കാണക്കോട്/അക്ഷരവൃക്ഷം/അനുസരണം വിജയത്തിലേക്കുള്ള മാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണം വിജയത്തിലേക്കുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണം വിജയത്തിലേക്കുള്ള മാർഗ്ഗം

ഒരു കാട്ടിൽ നിറയെ ജീവജാലങ്ങൾ താമസിച്ചിരുന്നു .അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. ആ കാട്ടിൽ മാരകമായ ഒരു രോഗം പിടിപ്പെട്ടു. അതിലെ ഒരു കുടുബത്തിലെ കിളിയുടെ അച്ഛൻ കുഞ്ഞുങ്ങളോടു പറഞ്ഞു "കുഞ്ഞുങ്ങളെ കാട്ടിലെങ്ങും പകരുന്ന ഒരു രോഗമാണ് അത് കൊണ്ടു നിങ്ങളാരും പുറത്തിറങ്ങരുത് " എന്നാൽ അതിൽ ഒരു കിളി അച്ഛനമ്മമാർ പറഞ്ഞതനുസരിക്കാതെ പുറത്തേക്ക്പോയി. ആ കിളിക്ക് രോഗം പിടിപ്പെട്ടു. ഒരു ദിവസം കിളി വീട്ടിൽ വന്നപ്പോൾ രോഗലക്ഷണം കണ്ടുതുടങ്ങി. അപ്പോൾ ആ കിളി അച്ഛനോടും അമ്മയോടും പറഞ്ഞു "എനിക്ക് ഒട്ടും സുഖമില്ല" ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനുസരണക്കേടിനാൽ ആ കിളിയുടെ ജീവൻ നഷ്ടപ്പെട്ടു.

ഗുണപാഠം: അനുസരണയോടെ ജീവിച്ചാൽ നമ്മുക്ക് എല്ലാറ്റിലുംവിജയം നേടാം

ഫേബാ സെയിൻ
1 A ലൂഥറൻLPS കാനക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ