ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35029rp (സംവാദം | സംഭാവനകൾ) (prarthana)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19


ചൈനയിലെ വുഹാൻ എന്ന സ്ഥാലത്തു നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിയാണ് കോവിഡ് -19 എന്ന കൊറോണ വൈറസ് രോഗബാധ. ഈ രോഗം 2019 ഡിസംബറിൽ ആണ് തുടങ്ങ്യയത്, വുഹാനിൽ നിന്നുണ്ടായ ഈ മഹാവിപത്ത് ഇന്ന്‌ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പടർന്നു പിടിച്ചു, ലക്ഷകണക്കിന് ആളുകളുടെ ജീവൻ കവർന്നു.
അമേരിക്കയിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും രോഗികൾ ആയതും, നമ്മുടെ രാജ്യമായ ഇന്ത്യയിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണ് എങ്കിലും ഇന്ത്യയിൽ ഇതുവരെ മരണം ആയിരത്തിനു മുകളിൽ ആയിട്ടുണ്ട്, രോഗം ബാധിച്ചവർ 35000 കടന്നു.
നമ്മുടെ കൊച്ചു കേരളത്തിൽ രോഗബാധ ആദ്യം ആലപ്പുഴ ജില്ലയിൽ ആയിരുന്നു. അത് നമ്മുടെ കഴിവ്കൊണ്ട് ആദ്യം നിയന്ത്രണ വിധേയമായി. എന്നാലും കേരളത്തിൽ മരണം 3 ആയി നിൽക്കുകയാണ്, രോഗം ബാധിച്ചവർ 435 ആയി.
ഏറ്റവും വലിയ വിപത്തായ ഈ രോഗം ലോക രാജ്യങ്ങളുടെ സാമ്പത്തികടനയെ കാര്യമായി ബാധിക്കും എന്നാണ് കണക്കുകൂട്ടുന്നത്. ഇത് ജനങ്ങളുടെ ജീവിത രീതിയിൽ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.

പ്രാർത്ഥന
9 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം