എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/അതിജീവനത്തിൻ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിൻ കഥ

വ്യഥയില്ലിന്നു ... വ്യാധിയാണ് ...
പുറത്തിറങ്ങുവാൻ പോലും കഴിയാതെ
മാനവർ ഗതികെട്ടു നിൽക്കുന്ന കാലം
കോവിഡ് എന്ന മഹാമാരിയിൽ
ലോകം പകച്ചു നിൽക്കുന്നിവിടെ
എന്താണ് ചെയ്യേണ്ടതെന്നറിയാതെ
ഭൂലോകർ നെട്ടോട്ടമോടിടുന്നു ...
സൃഷ്ടാവുപോലും മനം നൊന്തുപോയ്
നിൻ ചെയ്തികൾ കണ്ടു പകച്ചുനിന്നു ...
യഥാധർമം ചെയ്യുവാൻ പിറവിയോടിന്നവൻ
ചിരിയോടെ നിൻ മുന്നിൽ പ്രത്യക്ഷനായ്
യമനായ് നിന്നവൻ കവർന്നിതാ ...
ഒരുപറ്റം ജീവിതം കൺമുന്നിലായ് ...
പലവഴികൾ തേടിയലഞ്ഞ നിന്നെ -
ഒരു കുടക്കീഴിലായി കൊണ്ടുവന്നു ...
ഭയമല്ല വേണ്ടത് കരുതലെന്നു
നാമോരോരുത്തരും നിനച്ചിരുന്നാൽ
അതിജീവനത്തിൻ കഥ ചൊല്ലിടാമേ .
 

ആരതി പ്രദീപ് .എം
8 G എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത