എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും.
നമ്മൾ അതിജീവിക്കും.
കൊറോണ വൈറസിനെ തുരത്താനുള്ള പ്രവർത്തനങ്ങൾ എല്ലാം നാം ചെയ്യുന്നുണ്ട്. പക്ഷെ ഇതുമൂലം കഷ്ട്ടപ്പെടുന്ന പാവങ്ങളുടെ അവസ്ഥായാണ് ഗുരുതരം. ഗതികേട് കൊണ്ട് നിങ്ങളുടെ മുമ്പിൽ ആഹാരത്തിന് വേണ്ടി കൈ നീട്ടിയാൽ നിങ്ങളുടെ സെൽഫിയും കോപ്രായവും ഒഴിവാക്കി അവരോട് ദയ കാണിക്കുക. വലത് കൈ ദാനം ചെയ്യുന്നതത് ഇടത് കൈ അറിയരുത് എന്ന പഴമൊഴി ഉണ്ടല്ലോ... ഇല്ലാത്തവൻ ഉള്ളവനെ തേടി പൊകലല്ല ഉള്ളവൻ ഇല്ലാത്തവനെ തേടി പോകലാണ് സ്വദഖ.ധനം ചെയ്യൽ പണക്കാരന്റെ ഔദാര്യമല്ല മറിച്ചു പാവപ്പെട്ടവന്റെ അവകാശമാണ്.വിശക്കുന്നവന് അന്നം നൽകുന്നവൻ ദൈവത്തിന് തുല്യമെന്നാണ്.അതുകൊണ്ട് നമ്മുടെ ആഹാരത്തിന്റെ ഒരു പങ്ക് അവർക്ക് കൊടുത്താൽ അതവർക്ക് സന്തോഷമാവുകയും ചെയ്യും നമ്മുടെ പുണ്യപ്രവർത്തിയുമാകും. പിന്നെ കൊറോണ എന്ന ഭീകര രോഗത്തെ തുരത്താം എന്നുള്ളതാണ്. ഹെൽമെറ്റ് വെക്കാതെ പോലീസിനെ പറ്റിക്കുന്നത് പോലെ മാസ്ക് വെക്കാതെ കൊറോണയെ പറ്റിക്കാം എന്ന് വിചാരിക്കണ്ട. നമ്മുടെ നല്ലതിനെ വേണ്ടിയാണ് ആരോഗ്യപ്രവർത്തകർ ഇത്തരം മുൻകരുതലുകൾ എടുക്കാൻ പറയുന്നത്. ഇതിനു മുൻപ് എത്രയോ മഹാമാരികൾ വന്നിരിക്കുന്നു അതിനെയെല്ലാം നാം അതിജീവിച്ചു അതുപോലെ ഇതിനെയും നമ്മൾ അതിജീവിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ