ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ നടുക്കിയ മഹാമാരി

കോവിഡ് 19 സ്ഥിരീകരിച്ചതോടെ ലോകമാകെ മാറി മറിഞ്ഞു. രാജ്യം അടച്ചു പൂട്ടേണ്ട അവസ്ഥ വന്നു. പണിയില്ലാതെയും പട്ടിണിയിലുമായ്. ലോകമാകെ അമ്പരന്ന് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുടെ കൺ മുന്നിൽ ഉള്ളത്. ഇതു ആദ്യത്തെ രീതിയിൽ ആകണമെങ്കിൽ കുറച്ചു സമയം എടുക്കും. ഇതു പകരാതെ ഇരിക്കണമെങ്കിൽ നമ്മൾ സ്വയം ശ്രദ്ധിക്കണം. അതിനു നമ്മൾ പുറത്തു ഇറങ്ങാതെ വീട്ടിൽ ഒതുങ്ങി കഴിയണം. അഥവാ നമ്മൾ പുറത്തു പോകണമെങ്കിൽ മാസ്ക് ധരിക്കണം. കൈ രണ്ടും ഹാൻഡ് വാഷ്, സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. ജനസമ്പർക്കം പാടില്ല. സാമൂഹിക അകലം പാലിക്കുക. ചുമ, തുമ്മൽ ഉണ്ടാകുമ്പോൾ തൂവാല ഉപയോഗിക്കണം. നമ്മൾ ചൂട് വെള്ളം നന്നായി കുടിക്കണം വിറ്റാമിൻ c, വിറ്റാമിൻ d അടങ്ങിയ ഭക്ഷണം ഉൾപെടുത്തുക. തണുത്തതും പഴകിയതും ഒഴിവാക്കുക. നമ്മൾ ശ്രദ്ദിച്ചാൽ മാത്രമേ പരിഹാരം ഉള്ളു. ഇതു കാരണം പൊതു സ്ഥാപനങ്ങൾ അടക്കേണ്ടി വന്നു. പരീക്ഷകൾ ഒഴിവാക്കേണ്ടി വന്നു. ഇനിയും തുറക്കാനുള്ള തീരുമാനത്തിൽ എത്തീട്ടുമില്ല. ആശങ്ക വേണ്ട ജാഗ്രത മതി...

സോനാ സനിയ്യ സി.
4 B ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം