ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

15:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsvavyakkara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 1 }} കാടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
         കാടും മേടും പുഴകളും കുന്നുകളും എല്ലാം ചേർന്നതാണ് നമ്മുടെ നാട്. നമ്മുടെ പരിസ്ഥിതി ഇന്ന് നാശത്തിൻ്റെ വക്കിലാണ്. ഇതിനു കാരണം നാം മനുഷ്യർ തന്നെയാണ്.ഇതിൻ്റെ ഫലം അനുഭവിക്കേണ്ടതും നമ്മൾ തന്നെ. പരിസ്ഥിതിയുടെ നാശത്തിന് കാരണം മാലിന്യങ്ങളാണ്.വാഹനങ്ങളിലെ പുകയും റഫ്രിജറേറ്ററുകളിൽ നിന്ന് പുറത്തു വരുന്ന CFC എന്ന വാതകവും ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന പുകയും അന്തരീക്ഷത്തെ മലിനമാക്കുകയും ആഗോള താപനം കൂട്ടുകയും ചെയ്യുന്നു. ഇതു മൂലം ഓസോൺ പാളിയിൽ വിള്ളലുണ്ടാവുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ജല മലിനീകരണത്തിന് കാരണമാകുന്നു. ഇത് ഭൂമിയിലെ പരിസ്ഥിതിയെ തകർക്കുന്നു. ഇതു മൂലം മനുഷ്യർക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുഇന്നുണ്ടാകുന്ന പലപ്രകൃതിക്ഷോഭങ്ങൾക്കും കാരണം മനുഷ്യർ തന്നെയാണ്.നമ്മൾ മലിനമാക്കിയ ഈ വായു ശ്വസിക്കേണ്ടതും മനുഷ്യരാണ്. ഈ വായു നമ്മെ പലവിധ രോഗങ്ങളിലേക്ക് നയിക്കുന്നു.ഇന്ന് നമുക്ക് വെള്ളം കടകളിൽ കിട്ടുന്നതു പോലെ നാളെ നമുക്ക് വായു കടകളിൽ കിട്ടാം. നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ പല ദിവസങ്ങളിലും പുകമഞ്ഞാണ്.ഈ പുകമഞ്ഞ് സൃഷ്ടിച്ചതും മനുഷ്യർ തന്നെ. അന്തരീക്ഷത്തിലെ ഈ പുകമഞ്ഞ് കാരണം ഡൽഹിയിൽ ഓക്സിജൻ പാർലറുകൾ തുറന്നു കഴിഞ്ഞു. ഭാവിയിൽ ചിലപ്പോൾ കേരളത്തിലും ഓക്സിജൻ പാർലറുകൾ തുറന്നേക്കാം.ജലം മനുഷ്യ ജീവന് അത്യാവശ്യമായ കാര്യമാണ്. ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. അതിൽ കുറേ 97 % ഉപ്പുവെള്ളമാണ്. കുറച്ചുമാത്രമേ ശുദ്ധജലം ഉള്ളൂ. ഇതറിഞ്ഞിട്ടും മനുഷ്യർ ശുദ്ധജലം നശിപ്പിക്കുന്നു. ജലം മലിനമായാൽ അതു ദോഷം ചെയ്യുന്നത് മനുഷ്യനെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയുമാണ്.ഈ ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഫാക്ടറികളും വാഹനങ്ങളും പ്രവർത്തനം കുറച്ചതോടെ ഓസോൺ വിള്ളൽ ഭാഗികമായി അടയുകയും    ആഗോളതാപനം കുറയുകയും ചെയ്തു. മാത്രമല്ല, മനുഷ്യർ പ്ലാസ്റ്റിക്കൊന്നും വലിച്ചെറിയാത്തതു കൊണ്ട് നദികൾ ശുദ്ധമാവുകയും ചെയ്തു. ലോക് ഡൗണിന് ശേഷവും ഇങ്ങനെ മുന്നോട്ടു പോയാൽ നമുക്ക് നമ്മുടെ ഭൂമിയെ തിരിച്ചു പിടിക്കാം....
അശ്വതി.പി
ആറ് എ ജി.യു.പി.എസ് വയക്കര
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം