ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/വിടരാത്ത പൂവ്
വിടരാത്ത പൂവ് ചിന്നുമോൾ ഇന്ന് വളരെയധികം സന്തോഷത്തിലാണ്. കാരണമെന്തെന്നറിയാമോ..? അവളുടെ അച്ഛൻ ഇന്ന് ഗൾഫിൽനിന്ന് വരികയാണ്. അവൾ ഇന്ന് പതിവിലും നേരത്തെ എണീറ്റു തന്റെ കൂട്ടുകാരിയായ മണിക്കുട്ടിയുടെ അടുത്തേക് പോയി. മണിക്കുട്ടി.. മണിക്കുട്ടി.. ഞാൻ ഇനി കുറച്ചു ദിവസം കളിക്കാൻ വരില്ല ട്ടോ. ഇന്നെന്റെ അച്ഛൻ വരും. കുറേ കളിപ്പാട്ടങ്ങളും ടോയ്സും കൊണ്ടു വരും. നിനക്കും ഞാൻ തരാട്ടോ. കുറച്ചു സമയത്തിന് ശേഷം അവളുടെ അച്ഛൻ വീട്ടിലെത്തി. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം അവൾക് തല ചുറ്റുന്നത് പോലെ തോന്നി. ശക്തമായ പനിയും തൊണ്ടവേദനയും അവൾക്കു താങ്ങാൻ ആയില്ല. അവർ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ സങ്കടത്തോടെ ചോദിച്ചു. ഈ അടുത്ത് ആരെങ്കിലും വിദേശത്തുനിന്ന് വന്നിരുന്നോ.. 14 ദിവസമായി ഞാൻ വന്നിട്ട്.. അച്ഛൻ പറഞ്ഞു. നിങ്ങൾ ആണ് ഈ കുട്ടിയുടെ രോഗത്തിന് കാരണം. നിങ്ങളും രോഗത്തിന് അടിമപെട്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെ ആ കുടുംബത്തെ ഐസൊലേഷൻ വാർഡിലേക് മാറ്റി.. ചിന്നുവിന്റെ രോഗം മൂർച്ഛിച്ചു..
ചേച്ചി... ചേച്ചി... എനിക്ക് അച്ഛനെയും അമ്മയെയും കാണണം.. അമ്മേ.. അച്ഛാ.. അവൾ പിറുപിറുക്കാൻ തുടങ്ങി... പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ ദയനീയമായിരുന്നു. ആർക്കും അവളെ തലോടാനും കുഞ്ഞു മനസ്സിനെ ആശ്വസിപ്പിക്കാനും അച്ഛനും അമ്മയ്ക്കും സാധിച്ചില്ല..സാന്ത്വനമായി മാലാഖമാർ മാത്രം . പിന്നീട് ആ പൂ വിടർന്നില്ല
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ