റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം/അക്ഷരവൃക്ഷം/‍ചതിക്കപെ‍ട്ട കു‍ഞ്ഞുപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39054tvtmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=‍ചതിക്കപെ‍ട്ട കു‍ഞ്ഞുപൂവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
‍ചതിക്കപെ‍ട്ട കു‍ഞ്ഞുപൂവ്

എന്തു പ്രണയമാണാപുരുഷനാകുഞ്ഞുപൂവിനോട് തോന്നിയത്
കപടമാണാ സ്നേഹം എന്നറിയാതയാ കുഞ്ഞുപൂ നിന്ന്ചിരിക്കയാണ്
കപടസ്നേഹം കാട്ടി അവനാപൂവിനെ നുള്ളിയെറിയുന്നതു കണ്ടുഞാൻ
ഓരോ പുരുഷനും ഒരുപെൺകുട്ടിക്ക് അച്ഛനാണ് സഹോദരനുമാണ്
ഒറ്റയ്ക്കൊരു പെണ്ണിനെ രാത്രിയിൽ വീഥിയിൽ കാണുമ്പോൾ
ദുഷ്ടനാകും കൊടും ക്രൂരനാകും
എന്തിനാണിത്ര ദ്രോഹ‍ങ്ങൾ നിൻെ്റ പ്രണയിനിക്കായി നീ നൽകിയത്
എന്തിനാണവളുടെ ശവശരീരം നീ അച്ഛനും അമ്മയ്ക്കും നൽകിയത്
എന്തിനാണവളുടെ മൃതശരീരത്തിൽ നീ അന്ത്യബാഷ്പാഞ്ജലി നൽകിയത്

ഗോപിക ഗോപൻ
8 C റ്റി.വി.റ്റി എം.എച്ച് .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത