അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ഭൂതവും മന്ത്രവാദിയും
ഭൂതവും മന്ത്രവാദിയും
ഒരിടത്ത് ഒരു രാജ്യത്ത് കൊറോണ എന്നൊരു ഭൂതം ഉണ്ടായിരുന്നു. അവൻ ആളുകളെ പിടികൂടി ഭക്ഷിക്കാൻ തുടങ്ങി. എല്ലാവരും പേടിച്ചു വീടുകളിൽ തന്നെ ഇരുപ്പായി. ഇത് കണ്ടു ഭൂതം മറ്റു നാടുകളിൽ പോയി കുറച്ചു ആളുകളെ കൂടി പിടിക്കാം എന്ന് വിചാരിച്ചു. തന്റെ വിശപ്പും മാറ്റാമല്ലോ. അങ്ങനെ ആ ഭൂതം ഓരോ നാട്ടിലേക്കും പോയി. ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം പോയി കഴിഞ്ഞപ്പോൾ ഇന്ത്യയിലേക്കും വരാൻ ഭൂതത്തിനു മോഹം തോന്നി. അങ്ങനെ ഇന്ത്യയിലേക്കും ഈ ഭൂതം വന്നു. ഇന്ത്യയിൽ വന്നാൽ പിന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വരാതെ എങ്ങനാ തിരിച്ചു പോകുക. അങ്ങനെ അവൻ കേരളത്തിലേയ്ക്കും വന്നു. മറ്റു രാജ്യങ്ങളിൽ അവൻ ഭീതിപ്പെടുത്തിയ പോലെ ഇന്ത്യയിൽ അവന് കാലുറപ്പിക്കാൻ കഴിഞ്ഞില്ല. അവൻ വന്നപ്പോഴേയ്ക്കും രാജ്യത്തെങ്ങും ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. എങ്കിലും അവൻ തക്കം പാർത്തു ഇരുന്നു. ഇവനെ തുരുത്തി ഓടിക്കാൻ എല്ലാവരും തീരുമാനിച്ചു. അങ്ങനെ എല്ലാവരും ഡോക്ടർ മന്ത്രവാദിയെ കാണാൻ ചെന്നു. ശുചിത്വം പാലിക്കുക എന്നതാണ് ഈ ഭൂതത്തെ ഓടിക്കാനുള്ള മാർഗം എന്നും സോപ്പിനു ഭൂതത്തെ കൊല്ലാൻ കഴിയും എന്നും മന്ത്രവാദി പറഞ്ഞു. അങ്ങനെ എല്ലാവരും ഭൂതത്തെ ഓടിക്കാൻ പ്രവർത്തിച്ചു തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ